പാറ്റകളേയും ചെറിയ പ്രാണികളേയുമെല്ലാം വിഴുങ്ങുന്ന ചിലന്തികളെ നമ്മള്‍ വീട്ടിലും മറ്റും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘ദി ഡാര്‍ക്ക് സൈഡ് ഓഫ് നേച്ചറി’ന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘ടറന്റുല’ എന്ന ഭീമന്‍ ചിലന്തികുടുംബത്തില്‍ പെടുന്ന ‘അവികുലാരിയ’ എന്നയിനം ചിലന്തിയാണ് പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത്. നിറയെ മൃദുവായ രോമങ്ങളും നീളത്തിലുള്ള കാലുകളുമാണ് ഇവയ്ക്ക് ഉള്ളത്.
തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ ഇനത്തിലുള്ള ചിലന്തികള്‍ കാണപ്പെടുന്നത്. മരങ്ങളിലും മറ്റുമാണ് ഇവ കഴിയുന്നത്. പക്ഷികള്‍, എലികള്‍ എന്നിവയെ എല്ലാം ഈ ചിലന്തി ആഹാരമാക്കാറുണ്ട്.