Home നാട്ടുവാർത്ത ഈ മന്ത്രിമാരെന്താ ഇങ്ങനെ?

ഈ മന്ത്രിമാരെന്താ ഇങ്ങനെ?

ഈ മന്ത്രിമാര്‍ക്കിതെന്തു പറ്റി… ചിലയിടത്ത് മുഖ്യന്‍.. ചിലയിടത്ത് മണി.. ഇപ്പോള്‍ കെ.ടി. ജലീലും! പെരുമാറ്റത്തിന്റെ രീതി കൊണ്ട് ഏറെ ചീത്തപ്പേരുണ്ടാക്കിയ മുഖ്യനും മന്ത്രി എം.എം. മണിക്കും ശേഷം ഇപ്പോള്‍ രംഗത്ത് കെ.ടി. ജലീലാണ്. മന്ത്രി മണിയുടെ നാടന്‍ ശൈലി ഏറെ ചീത്തപ്പേരുണ്ടാക്കിയതാണ്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത്, മാറി നില്‍ക്കങ്ങോട്ട് പരാമര്‍ശങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോൾ കെ.ടി. ജലീലിന്റെ പെരുമാറ്റമാണ് ചർച്ചയാകുന്നത്. ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വീഡിയോയിലുള്ളത്. മന്തി ജലീലിന്റെ വാഹനം തട്ടിയെന്ന് യുവാക്കള്‍ പറയുമ്പോള്‍ ബൈക്ക് വീണതു കണ്ട് വണ്ടി നിര്‍ത്തുകയാണുണ്ടായതെന്ന് മന്ത്രിയും തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ വാദപ്രതിവാദം നടക്കുമ്പോള്‍ മന്ത്രിയുടെ വാഹനത്തിന്റെ വേഗതയെ ചോദ്യം ചെയ്ത യുവാവിനോട് ‘മോന്തക്കിട്ടൊന്നു തരും’ എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. തുടര്‍ന്ന് ജലീല്‍ വാഹനത്തില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാതെ യുവാക്കളുമായി തര്‍ക്കിച്ചു നിന്ന മന്ത്രിക്ക് കുറച്ച് പക്വത കാണിക്കാമായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പൊതുജനത്തിന്റെ പ്രതികരണം.