നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ എന്ന പോലെ കണ്ണിലേയും ബ്ലഡ് പ്രഷർ ചില സാഹചര്യങ്ങളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണിലെ ബ്ലഡ് പ്രഷർ പരിശോധിച്ച് നിയന്ത്രണത്തിൽ വെയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചിലപ്പോള്‍ കാഴ്ച്ചശക്തിതന്നെ നഷ്‌ടമായേക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹാര്‍ട്ട്, കിഡ്‌നി എന്നിവയെ ബാധിക്കുന്നതുപോലെ കാഴ്ച്ചയേയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം റെറ്റിനയ്ക്കുള്ളിലെ രക്തധമനികളെ നശിപ്പിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.140/90 മുകളില്‍ രക്തസമ്മര്‍ദ്ദം വരുമ്പോഴാണ് പൊതുവേ രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുന്നത് മേല്‍പ്പറഞ്ഞപോലെ തലച്ചോറിനേയും ഹൃദയത്തേയും കരളിനേയും വൃക്കയേയും ഒപ്പം കണ്ണിനേയും ബാധിക്കുന്നുണ്ട്. പലർക്കും ഇതിനെക്കുറിച്ചുള്ള അറിവില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് ആദ്യം പ്രതിഫലിക്കുന്നത് നിങ്ങളുടെ കാഴ്ച്ചയെയായിരിക്കും. കാഴ്ച്ച മങ്ങുവാനും തലകറങ്ങുന്നതുപോലെയും തലവേദനയും അനുഭവപ്പെടും.ഗ്രേഡ് വണ്‍ ലെവലില്‍ രക്ത ധമനികള്‍ വളരെ നേര്‍ത്തതായി കാണപ്പെടും. രണ്ടാമത്തെ ലെവലില്‍ രക്തധമനികള്‍ നേര്‍ത്തതും ചോര്‍ച്ചയുള്ളതുമായി കാണപ്പെടും. മൂന്നാമത്തെ ലെവലില്‍ ആണെങ്കില്‍ ആദ്യത്തെ രണ്ട് ലെവലിലുള്ള ലക്ഷണങ്ങള്‍ മൂന്നാമത്തെ ലെവലില്‍ കണ്ണിന്റെ റെറ്റിനയില്‍ പ്രകടമായിരിക്കും. കണ്ണില്‍ കോട്ടന്‍ വൂള്‍ പോലെ കാണപ്പെടുന്ന ഭാഗമാണ് റെറ്റിന. നാലാമത്തെ ലെവലില്‍ കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന രക്തധമനികളില്‍ നീര്‍വ്വീക്കവും അത് മറ്റു പല ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ അപകടത്തിലാകും.കണ്ണുകളില്‍ ഇത്തരത്തിലുണ്ടാകുന്ന അമിതരക്തസമ്മര്‍ദ്ദം കണ്ടെത്തുവാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. കണ്ണിലെ ഞരമ്പുകള്‍ നോക്കിയാണ് ഇവ കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം കണ്ണുകളില്‍ ഉണ്ടാകുന്ന പ്രഷര്‍ കണ്ണുകളില്‍ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഇത്തരത്തില്‍ ഉണ്ടാകുന്നത് ഹാര്‍ട്ടറ്റാക് ഉണ്ടാകുന്നതിന് സമാനമാണ്. കണ്ണുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നത് കണ്ണുകള്‍ നഷ്ടമാകുന്നതിനുവരെ കാരണമാകാം.