Home വാണിജ്യം ബി ആർ ഡി കാർ വേൾഡ് നു പുരസ്‌കാരം

ബി ആർ ഡി കാർ വേൾഡ് നു പുരസ്‌കാരം

മാരുതി സുസുക്കിയുടെ അംഗീകൃത ഡീലറായ ബിആർഡി കാർ വേൾഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച അംഗീകാരമായ പ്ലാറ്റിനം ബാൻഡ്, ആൽഫ ബാൻഡ് പുരസ്കാരങ്ങൾ കരസ്ഥമാക്കി.

മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ആനുവൽ കോൺഫറൻസ് ചടങ്ങിൽ മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ നോബൂട്ടാക്ക, സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ എന്നിവരിൽനിന്നും ബിആർഡി കാർ വേൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ – ജിജിൻ സുരേന്ദ്രൻ അംഗീകാരങ്ങൾ ഏറ്റുവാങ്ങി.

സെയിൽസ്, സർവീസ്, ട്രൂ വാല്യൂ, സിസ്റ്റംസ് ആൻഡ് പ്രോസ്സസ്, കസ്റ്റമർ സാറ്റിസ്ഫാക്ഷൻ, ഇൻഫ്രാസ്ട്രക്ചർ എന്നിവ പരിഗണിച്ചാണ് ബിആർഡി കാർ വേൾഡിന് പുരസ്കാരം ലഭിച്ചത്. ഏരിയ ചാനലിന് പത്താമത് തവണയും നെക്സ ചാനലിന് തുടർച്ചയായി ആറാം തവണയുമാണ് ബിആർബി കാർ വേൾഡ് അംഗീകാരം നേടുന്നത്.