Home വാണിജ്യം ഇനി ‘സ്ഥിര നിക്ഷേപം’ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം; പിഴ അടയ്‌ക്കേണ്ടെന്ന് എസ്ബിഐ

ഇനി ‘സ്ഥിര നിക്ഷേപം’ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം; പിഴ അടയ്‌ക്കേണ്ടെന്ന് എസ്ബിഐ

ണലഭ്യത ഉറപ്പുവരുത്താന്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതി വികസിപ്പിച്ച് എസ്ബിഐ. സ്ഥിര നിക്ഷേപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സ്ഥിരനിക്ഷേപം സേവിങ്സ് അക്കൗണ്ടുമായോ കറന്റ് അക്കൗണ്ടുമായോ ബന്ധിപ്പിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോകാം.

ടേം ഡെപ്പോസിറ്റിന്റെ മാതൃകയിലാണ് ഈ പദ്ധതി. സ്ഥിരം നിക്ഷേപം, വാക്ക് പോലെ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതി തെരഞ്ഞെടുക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം. അക്കൗണ്ട് ക്ലോസ് ചെയ്യാതെ തന്നെ പണം പിന്‍വലിക്കാം എന്നതാണ് പ്രത്യേകത.

സാമ്പത്തിക ആവശ്യങ്ങള്‍ വന്നാല്‍ എളുപ്പം പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. ആയിരത്തിന്റെ ഗുണിതങ്ങളായി പണം പിന്‍വലിക്കാനുള്ള അവസരമാണ് ഒരുക്കിയത്. 10,000 രൂപയാണ് ഈ പദ്ധതി തുടങ്ങാനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. ടേം ഡെപ്പോസിറ്റിന്റെ അതേ പലിശനിരക്ക് ലഭിക്കും. കുറഞ്ഞ നിക്ഷേപ പരിധി ഒരു വര്‍ഷമാണ്. കൂടിയത് അഞ്ചുവര്‍ഷം വരെ.

സ്ഥിര നിക്ഷേപത്തില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി തീരും മുന്‍പ് പിന്‍വലിച്ചാല്‍ 0.50 ശതമാനമാണ് പിഴ. അഞ്ചുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ഒരു ശതമാനം വരും. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയില്‍ നിക്ഷേപ കാലാവധിയില്‍ അനുവദിച്ചിട്ടുള്ള പലിശനിരക്കില്‍ നിന്ന് പിഴ കിഴിച്ച് ബാക്കി പണം നിക്ഷേപകന് നല്‍കും.

ഒറ്റയ്ക്കും സംയുക്തമായും അക്കൗണ്ട് തുടങ്ങാം. വായ്പ സൗകര്യം ലഭിക്കും. എസ്ബിഐ ഓണ്‍ലൈന്‍ വഴിയും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.