Home അറിവ് ഫേസ് ആപ്പ് വിവരങ്ങൾ ചോർത്തിയത് ഇങ്ങനെ…

ഫേസ് ആപ്പ് വിവരങ്ങൾ ചോർത്തിയത് ഇങ്ങനെ…

ർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഏറ്റവും പുതിയ വേർഷനാണ് ഫേസ് ആപ്പ്. ഫോൺ ഗാലറിയിലുള്ള എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് പ്രായത്തിന്‍റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ആപ്പ് ലഭ്യമാക്കുന്നത്. ഫേസ് ആപ്പ് പരീക്ഷിക്കുന്നതു വഴി നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ സ്വന്തമാക്കുന്നത്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നൽകുന്നത് ഒരു ഫോട്ടോ മാത്രമല്ല, നമ്മുടെ ഫോണിലുള്ള ഏതൊരു ഫോട്ടോയും അഡാപ്റ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനുമുള്ള ആക്സസ് കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡിഫിക്കേഷൻ മാജിക്കിനാണ് ഫോട്ടോകൾ നൽകുന്നത്. നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫേസ് ആപ്പിന് അനുമതി നൽകുന്നു.മാത്രമല്ല, പ്രൊസസിംഗിനു വേണ്ടി ഫേസ് ആപ്പ് ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽ തന്നെ പ്രൊസസിംഗ് പൂർത്തിയാകുമ്പോൾ ഫേസ് ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ഫേസ് ആപ്പിൽ തന്നെയുണ്ടാകും. എന്നാൽ, ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന മിക്കവർക്കും ഇതിനെക്കുറിച്ച് ധാരണയില്ല.ആപ്പിളിന്‍റെ ഐഒഎസ് പ്ലാറ്റ്ഫോമിലും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഫോട്ടോകൾ ആക്സസ് ചെയ്യാൻ ഫേസ് ആപ്പിന് കഴിയും. ന്യൂറൽ നെറ്റ് വർക് ആണ് ഫേസ് ആപ്പിന് പിന്നിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി. റഷ്യൻ കമ്പനിയാണ് ഈ ആപ്ലിക്കേഷന് പിന്നിൽ. ഈ ആപ്പിൽ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം ഈ കമ്പനിക്കും ലഭിക്കും. എന്തായാലും ഒരു ഫോട്ടോ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് തന്നെ ഫോണിലെ മുഴുവൻ ഫോട്ടോയും ഇവർക്ക് ലഭിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. അതേസമയം, ഉപയോഗത്തിനുശേഷം 48 മണിക്കൂറിനകം സെർവറിൽനിന്ന് തങ്ങൾ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യവിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും ഫെയ്സ്ആപ്പ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.