Home അറിവ് പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്ആപ് കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്ആപ് കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്‌സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വാട്‌സപ്പ്, ഫേസ്ബുക്ക് കമ്പനികളുടെ മൂലധനത്തെക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്നാണ് പറഞ്ഞത്.

സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയര്‍ന്നതോടെ വാട്‌സ്ആപ്പ് കമ്പനി വിവാദങ്ങളില്‍ വ്യക്തത നല്‍കി രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്നാണ് പറയുന്നത്.

വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നല്‍കുന്നു.