Home അറിവ് ക്വാറന്റൈനില്‍ കഴിയുന്ന അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാമോ?

ക്വാറന്റൈനില്‍ കഴിയുന്ന അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാമോ?

മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വിഷമകരമായ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. നിരീക്ഷത്തില്‍ കഴിയുന്ന അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുരെ ലഭിച്ചിട്ടില്ല. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്‌സൈറ്റ് പ്രകാരം രോഗബാധയോ രോഗലക്ഷണമോ ഉള്ള അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്താല്‍ പാലിലൂടെ രോഗം പകരുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടില്ല.

എന്നാല്‍ രോഗബാധയുള്ള വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത് പോലെ തന്നെ അമ്മയോട് ഏറെ അടുത്ത് ഇടപഴകുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗം പടര്‍ന്ന് പിടിക്കാം, അത് മുലപ്പാലില്‍ നിന്നും ആകണമെന്നില്ല. അതുകൊണ്ടു തന്നെ മുലയൂട്ടുന്നതും നിരീക്ഷണത്തില്‍ കഴിയുന്നതുമായ അമ്മമാര്‍ ടെസ്റ്റ് റിസള്‍ട്ട് വരുന്നത് വരെയും മുലപ്പാല്‍ ശേഖരിച്ച് വെയ്ക്കുന്നത് നല്ലതാണ്.

മില്‍ക്ക് പമ്പര്‍ ഉപയോഗിച്ച് ശേഖരിച്ച പാല്‍ ഫ്രീസ് ചെയ്ത് വെച്ചാല്‍ മാസങ്ങള്‍ക്ക് ശേഷവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നു. നിരീക്ഷ കാലയളവ് കഴിഞ്ഞ് നിങ്ങള്‍ക്ക് രോഗമില്ലെന്ന് ഉറപ്പു വരുത്തിയാല്‍ ധൈര്യമായി കുഞ്ഞിന് നല്‍കാമല്ലോ…മാത്രമല്ല നിരീക്ഷണ കാലയളവില്‍ തുടര്‍ച്ചയായി പാല്‍ കൊടുക്കാതിരിക്കുന്നത് പാലിന്റെ അളവ് കുറയുന്നതിനും കാരണമാകും.