Home അറിവ് കൊവിഡ് ഭേദമായവരില്‍ വിഷാദ രോഗം കാണപ്പെടുന്നു… കാരണമെന്ത് ?

കൊവിഡ് ഭേദമായവരില്‍ വിഷാദ രോഗം കാണപ്പെടുന്നു… കാരണമെന്ത് ?

കൊവിഡ് ബാധിതരില്‍ മുക്കാല്‍ ഭാഗത്തോളം ആളുകളും രോഗമുക്തി നേടുന്നു എന്ന ആശ്വാസ വാര്‍ത്ത വരുമ്പോഴും രോഗം മാറിയവരില്‍ വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കൊവിഡ് മുക്തി നേടുന്നവര്‍ക്ക് പോസറ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, ഇന്‍സോംനിയ, വിഷാദരോഗം എന്നിവയാണ് കാണപ്പെടുന്നത്.

കൊവിഡ് വൈറസിനോളം ഭയപ്പെടേണ്ട അവസ്ഥയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇറ്റലിയിലെ ആശുപത്രിയില്‍ രോഗം ബാധിച്ച 402 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ്, വിഷാദരോഗം എന്നിവ മരണത്തിലേക്ക് എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണക്കിമില്ലായ്മയാണ് ചിലര്‍ നേരിടുന്ന പ്രശ്‌നം.

കൊവിഡ് ഭേദമായവരുടെ തലച്ചോറില്‍ ബയോളജിക്കലായ മാറ്റങ്ങള്‍ വരുന്നതാണ് ഇതിന് കാരണം. വൈറസ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍ എന്നിവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും തകിടം മറിക്കാനുള്ള കഴിവ് വൈറസിനുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. രോഗ ബാധിതതരെ അകറ്റി നിര്‍ത്തുന്നത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. രോഗികളെയല്ല രോഗത്തെയാണ് അകറ്റി നിര്‍ത്തേണ്ടത് എന്ന തിരിച്ചറിവാണ് വേണ്ടത്.