ചരിത്രത്തിലെ റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം ഇപ്പോള്‍ കുതിക്കുന്നത്. ദിവസേന ഉയരുന്ന സ്വര്‍ണ വിലയില്‍ പകച്ചു നില്‍ക്കുകയാണ് വാണിജ്യരംഗം. ഒരു മാസത്തില്‍ ഏകദേശം 2000 രൂപയോളമാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാകുന്നത്. എന്തായിരിക്കാം ഇതിന് കാരണം? സ്വര്‍ണ വിലയുടെ കുതിപ്പ് എപ്പോള്‍ അവസാനിക്കും? ഇത്തരം ചോദ്യങ്ങള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ മാര്‍ക്കറ്റുകള്‍ക്ക് പോലും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആഗോള വിപണികളില്‍ കൂടുതല്‍ ഉത്തേജനത്തിനും യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് മുന്നേറ്റം നടക്കുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ പണമിടപ്പാടുകള്‍ നടക്കാത്തതും നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റിയതും ഡിമാന്‍ വര്‍ധിക്കുന്നതിന് കാരണമായി. സ്വര്‍ണ്ണത്തിന്റെ ഘനനത്തെയോ ആവശ്യകതയോ അനുസരിച്ചല്ല വില ഉയരുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റൊരു കാര്യം. വന്‍കിട കോര്‍പ്പറേറ്റുകളാണ് വിപണിയെ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.
സ്വര്‍ണത്തിന്റെ 90% ശതമാനം വായ്പ നല്‍കുവാന്‍ കഴിഞ്ഞ ദിവസത്തില്‍ ആര്‍ബിഐ അറിയിപ്പ് നല്‍കിയിരുന്നു. മറ്റൊരു തരത്തിലും പണത്തിന്റെ ഒഴുക്ക് സാധ്യമാകാത്തതിലാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തിന്റെ വിലയെ പിന്തുണച്ചിട്ടുണ്ട്. 2021 ആകുമ്പോഴേക്കും സ്വര്‍ണ വില അരലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.