Home നാട്ടുവാർത്ത ഞായറാഴ്ച്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും ; ജാഗ്രത വേണം

ഞായറാഴ്ച്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും ; ജാഗ്രത വേണം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശനിയാഴ്ച്ചതോടെ ദുര്‍ബലമാകുമെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും ഞായറാഴ്ച്ച അടുത്ത ന്യൂനമര്‍ദ്ദം ഉടലെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാലിത് കേരളത്തിന്റെ തീരത്തേക്ക് എത്തില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ആഗസ്റ്റ് പത്ത് വരെ കനത്ത മഴ തുടരും. കിഴക്കന്‍ മലയോര മേഖല, തീരപ്രദേശങ്ങള്‍, വനമേഖല എന്നിവിടങ്ങളില്‍ ഉള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തിന്റെ തീരത്തേക്ക് അടുത്തപ്പോള്‍ ശക്തി കുറയുകയാണ് സംഭവിച്ചത്. ഇന്നു രാത്രി മുതല്‍ ഇതിന്റെ സ്വാധീനം കേരളത്തില്‍ കുറഞ്ഞു വരുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പുതിയതായി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഗുജറാത്തിന് മുകളിലൂടെ ബംഗാളിലേക്ക് പ്രവേശിച്ചാല്‍ അവിടെയും കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് പറയുന്നു.