Home വിനോദം കുറഞ്ഞ ചിലവില്‍ ട്രെക്കിങ്ങും വഞ്ചി തുഴയലും; കുടുംബശ്രീയുടെ ‘കുട്ടമ്പുഴ ജംഗിള്‍ സഫാരി’

കുറഞ്ഞ ചിലവില്‍ ട്രെക്കിങ്ങും വഞ്ചി തുഴയലും; കുടുംബശ്രീയുടെ ‘കുട്ടമ്പുഴ ജംഗിള്‍ സഫാരി’

കാടിനെ അടുത്തറിഞ്ഞ് കാല്‍നടയായി യാത്ര ചെയ്യാനും മറ്റും കുടുംബശ്രീ അവസരമൊരുക്കുന്നു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. വനത്തിനുള്ളിലൂടെ കാല്‍ നടയായി നടന്നു തന്നെ വന സൗന്ദര്യം ആസ്വദിക്കാമെന്നതാണ് യാത്രയുടെ പ്രത്യേകത.

കുട്ടമ്പുഴ പഞ്ചായത്തിലെ എസ്ടി കുടുംബശ്രീ സംരംഭമായ ‘സഹ്യ ‘ യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ ‘കുട്ടമ്പുഴ ജംഗിള്‍ സഫാരി’ യാണ് സന്ദര്‍ശകരെ കുട്ടമ്പുഴയിലേക്ക് സ്വീകരിക്കുന്നത്.

ഓലമേഞ്ഞ കുടിലില്‍ ഒരുക്കിയ ഭക്ഷണവും ഏറുമാടത്തിനു മുകളിലെ വിശ്രമവും തടാകത്തിലെ വഞ്ചി തുഴയലും യാത്രക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ട്രക്കിംഗിനും, പുഴയില്‍ നീന്തിക്കുളിക്കാനും, മീന്‍ പിടിക്കാനും അവസരമുണ്ട്.

കുട്ടമ്പുഴയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ മുനിയറ, വന ദുര്‍ഗാക്ഷേത്രം, ആനക്കയം ബീച്ച്, ആനത്താര എന്നിവിടങ്ങളിലും ചുറ്റിക്കറങ്ങാം. ആറ് പേരടങ്ങുന്ന സംഘത്തിന് 5000 രൂപയാണ് സഫാരി പാക്കേജ്. കുട്ടമ്പുഴ ജംഗിള്‍ സഫാരിയുടെ ലോംഞ്ചിംഗ് ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 9446036768.