Home അറിവ് രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ സര്‍വീസ് ഉടന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും; റൂട്ട് ഇങ്ങനെ

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ സര്‍വീസ് ഉടന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും; റൂട്ട് ഇങ്ങനെ

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ് തയാറായി. വരുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക.

37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു. ഇതിന് പുറമേ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാര്‍ഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.