ഫേസ്ബുക്കിന്റെ ലൈറ്റ് മോഡ് ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞതാണ്. ഇതിന് പിന്നാലെ ലൈറ്റ് മോഡുമായി രംഗത്തെത്തിയിരിക്കികയാണ് ഇന്‍സ്റ്റാഗ്രാമും. കുറഞ്ഞ മെമ്മറിയുള്ള ഫോണുകളുടെയും ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ പ്രദേശത്തുള്ളവരെയും ലക്ഷ്യമിട്ടാണ് ലൈറ്റ് എത്തിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.
ഈ ചെറിയ ആപ്ലിക്കേഷനു കുറച്ചു സ്പേസ് മതി, ചെറിയ ഇന്റര്‍നെറ്റ് ഡേറ്റയുണ്ടെങ്കിലും ഉപയോഗക്കാം. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് അനുഭവം നിരീക്ഷിച്ചതിന് ശേഷമാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ് പരീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിത്. ‘ഫേസ്ബുക്ക് ഫ്യൂവല്‍ ഫോര്‍ ഇന്ത്യ’ വെര്‍ച്വല്‍ ഇവന്റിലാണ് ഇതു പ്രഖ്യാപിച്ചത്.
ഇന്‍സ്റ്റഗ്രാം ലൈറ്റ് ആപ്ലിക്കേഷന്‍ 2എംബിയില്‍ കുറവാണ്, മാത്രമല്ല കൂടുതല്‍ ആളുകള്‍ക്ക് വേഗത്തിലും വിശ്വാസയോഗ്യമായും നിലനില്‍ക്കുന്ന അനുഭവം നല്‍കുന്നതിനും ഇത് ലക്ഷ്യമിടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഈ ലൈറ്റ് മോഡില്‍ പുതിയ നിരവധി ഫീച്ചറുകളുണ്ട്. ഇത് പരീക്ഷിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇതില്‍ റീലുകള്‍, റീല്‍സ് ടാബ്, ലൈവ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റാഗ്രാം ലൈറ്റിന്റെ പ്രാഥമിക പരീക്ഷണ രാജ്യമാണ് ഇന്ത്യ. വിജയിച്ചാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. ഇല്ലെങ്കില്‍ ഇത് ഇന്ത്യയില്‍ മാത്രമായി അവസാനിപ്പിക്കും. ഇന്‍സ്റ്റാഗ്രാം അനുഭവം ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഇന്‍സ്റ്റാഗ്രാം അനുഭവം എത്തിക്കുന്നതിനാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ് അപ്ലിക്കേഷന്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഇപ്പോള്‍ ആന്‍ഡ്രോയിഡിനായി മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോം അനുസരിച്ച് ലൈറ്റ് പതിപ്പ് കൂടുതല്‍ വേഗത, പ്രകടനം, പ്രതികരണശേഷി എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാ, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും.