Home ആരോഗ്യം മഞ്ഞുകാലമാണ്..: വരണ്ട വര്‍മ്മമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഞ്ഞുകാലമാണ്..: വരണ്ട വര്‍മ്മമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഞ്ഞുകാലം വളരെ രസകരമായ കാലാവസ്ഥയാണ് സമ്മാനിക്കുന്നതെങ്കിലും വരണ്ട ചര്‍മ്മക്കാര്‍ക്ക് ഇത് ദുരിതകാലമാണ്. എത്രയൊക്കെ മോയ്സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്ര?ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്…

ഷവറില്‍ കീഴില്‍ കൂടുതല്‍ സമയം ചെലവഴിക്കരുത്…

വരണ്ട ചര്‍മ്മമുള്ളവര്‍ ഷവറിന് കീഴില്‍ അധിക സമയം ചെലവിടുന്നത് ചര്‍മ്മത്തിലെ എണ്ണമയം നീക്കംചെയ്യുക
യും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യുന്നതിന് കാരണമാകും. അതിനാല്‍, വരള്‍ച്ച കുറയ്ക്കുന്നതിന് ഷവറിനടിയില്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം ഷവറിന് കീഴില്‍ നില്‍ക്കരുത്.

കുളിച്ച് കഴിഞ്ഞാല്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക…

വരണ്ട ചര്‍മ്മമുള്ളവര്‍ കുളിച്ച് കഴിഞ്ഞാല്‍ ഉടനെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നത് തടയുകയും കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വെള്ളം ധാരാളം കുടിക്കുക…

ശരീരത്തിന് ജലാംശം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രാത്രിയില്‍ കാലില്‍ സോക്‌സ് ധരിച്ച് ഉറങ്ങുക…

മിക്ക ആളുകളുടെയും പ്രശ്‌നമാണ് വരണ്ട പാദങ്ങള്‍. ഉറങ്ങുന്നതിനുമുമ്പ് മോയ്സ്ചുറൈസര്‍ അല്ലെങ്കില്‍ പെട്രോളിയം ജെല്ലി പാദത്തില്‍ പുരട്ടിയ ശേഷം മാത്രം സോക്‌സ് ധരിക്കുക. ഇത് പാദം വിണ്ടു കീറുന്നത് തടയാന്‍ സ?ഹായിക്കും.