Home അറിവ് 4 ടിബി ഡാറ്റ, 200 എംബിപിഎസ് വരെ വേഗത; പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

4 ടിബി ഡാറ്റ, 200 എംബിപിഎസ് വരെ വേഗത; പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ പ്ലാനുകള്‍ പരിഷ്‌കരിച്ചു. ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിച്ചും കൂടുതല്‍ ഡാറ്റ ഉള്‍പ്പെടുത്തിയുമാണ് പുതിയ പരിഷ്‌കരണം. ഇതോടൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിഷ്‌കരിച്ച പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ വെബ്സൈറ്റില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

200 എംബിപിഎസ് വരെ വേഗതയും, നാല് ടിബി വരെ ഡാറ്റയും പുതിയ പ്ലാനുകളിലൂടെ ലഭിക്കും. 100 ജിബി സിയുഎല്‍ എഫ്ടിടിഎച്ച് പ്ലാന്‍ 499 രൂപയുടെ പ്രതിമാസ നിരക്കില്‍ ലഭ്യമാണ്. ഇതില്‍ 50 എംബിപിഎസ് വരെ വേഗത ലഭിക്കും. നേരത്തെ ഈ പ്ലാനില്‍ 20 എംബിപിഎസ് വേഗതയായിരുന്നു ഉണ്ടായിരുന്നത്.

പ്രതിമാസം 779 രൂപ നിരക്കില്‍ ലഭിച്ചിരുന്ന 300 ജിബി ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റില്‍ ഇനിമുതല്‍ 100 എബിപിഎസ് വേഗതയുണ്ടാവും. നേരത്തെ 50 എംബിപിഎസ് ആയിരുന്നു. 300 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ അഞ്ച് എംബിപിഎസ് വേഗത്തില്‍ കണക്ഷനുണ്ടാവും. നേരത്തെ ഇത് രണ്ട് എംബിപിഎസ് ആയിരുന്നു. ഈ പ്ലാനില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനും ലഭിക്കും.

600 ജിബി സിയുഎല്‍ പ്ലാനില്‍ നൂറ്റ് എംബിപിഎസ് വേഗത ലഭിക്കും. ഇത് നേരത്തെ 50 എംബിപിഎസ് ആയിരുന്നു. ഈ പ്ലാനിന് 849 രൂപയാണ് പ്രതിമാസ നിരക്ക്.

500 ജിബി പ്ലാനിലും വേഗത 50 എംബിപിഎസില്‍ നിന്ന് 100 എംബിപിഎസ് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 500 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ 10എംബിപിഎസിലേക്ക് വേഗത കുറയും. ഈ പ്ലാനിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. 949 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്.

1227 രൂപയുടെ 750 ജിബി, 1999 രൂപയുടെ 33 ജിബി സിയുഎല്‍ പ്ലാനുകളില്‍ 200 ജിബി വരെ വേഗം ലഭിക്കും. ഇതില്‍ യഥാക്രമം 3.3 ടിബി ഡാറ്റയും, നാല് ടിബി ഡേറ്റയും ഉണ്ടാവും.