Home Uncategorized ക്ലാസ് കഴിഞ്ഞാല്‍ കച്ചവടം, റോഡരികില്‍ കച്ചവടം നടത്തുന്ന ഈ സഹോദരങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്

ക്ലാസ് കഴിഞ്ഞാല്‍ കച്ചവടം, റോഡരികില്‍ കച്ചവടം നടത്തുന്ന ഈ സഹോദരങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്

ലോക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളെല്ലാം ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് പഠിക്കുന്നത്. സ്‌കൂളില്‍ പോകാത്തത് കൊണ്ട് കളിക്കാനും ടിവി കാണാനും ഇഷ്ടംപോലെ സമയവുമുണ്ട്. എന്നാല്‍ ആദിത്യനും, അഭിമന്യുവും, അദ്വൈതും അതില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്.

തനിക്കായി കഷ്ടപ്പെടുന്ന അച്ഛന് തുണയേകണമെന്ന് അവര്‍ ഓരോരുത്തരുടെയും നിശ്ചയമാണ്. അതിനായി റോഡരികില്‍ പച്ചക്കറി കച്ചവടത്തിന്റെ തിരക്കിലാണ് അവര്‍. കൂട്ടുകാര്‍ ഓണ്‍ലൈന്‍ ക്ലാസും കഴിഞ്ഞ് ടിവി കണ്ടും കളിച്ചും സമയം കളയുമ്പോള്‍ ഈ മൂന്ന് കുട്ടികള്‍ അച്ഛനെയും അമ്മയേയും സഹായിക്കുന്ന തിരക്കിലാണ്. ഒമ്പതും 12-ഉം 14 ഉം വയസുള്ള കുട്ടികളാണിവര്‍.

തന്റെ മക്കളുടെ സ്വന്തം അവശതകള്‍ മറക്കുകയാണ് ഡ്രൈവറായ അച്ഛന്‍ ശെല്‍വരാജ്. ആലപ്പുഴ കരളകം വാര്‍ഡില്‍ വാടക വീട്ടിലാണ് ശെല്‍വരാജിന്റെയും കുടുംബത്തിന്റെയും താമസം. ആദ്യം സ്വര്‍ണ്ണപ്പണിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞപ്പോള്‍ ആ പണി നിര്‍ത്തുകയായിരുന്നു. കെട്ട കാലത്തെ പോരാട്ടം അതിജീവനത്തിന്റെ പുതിയ കഥ രചിക്കുമെന്ന് തന്നെയാണ് ഈ കുട്ടികളുടെ ആത്മവിശ്വാസം.