Home അന്തർദ്ദേശീയം സ്ത്രീകള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം; പുതിയ നിയമവുമായി സ്‌കോട്ട്‌ലാന്റ്

സ്ത്രീകള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം; പുതിയ നിയമവുമായി സ്‌കോട്ട്‌ലാന്റ്

ര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാതരം സാനിറ്ററി ഉല്‍പ്പന്നങ്ങളും സൗജന്യമാക്കാനൊരുങ്ങി സ്‌കോട്ട്‌ലാന്റ്. സ്ത്രീകളുടെ പാഡുകള്‍, ടാംപണുകള്‍ തുടങ്ങി എല്ലാ സാനിറ്ററി ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ സൗജന്യമായിരിക്കും. ഇത് സംബന്ധിച്ച് സ്‌കോട്ടിഷ് പാര്‍ലമെന്റ് ഐക്യകണ്‌ഠേന നിയമം പാസ്സാക്കി.

ഇതോടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ് മാറി. 8.7 മില്യണ്‍ യൂറോയാണ് ഇതിനായി മാറ്റിവച്ചത്. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലുമെല്ലാം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കും. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതില്‍ പെണ്‍കുട്ടികള്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

2019 ഏപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പുതിയ തീരുമാനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മോണിക്ക ലെന്നോണ്‍ പറഞ്ഞു.