Home ആരോഗ്യം മഞ്ഞ്കാലം തുടങ്ങി; ഇനി ആഹാരകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം

മഞ്ഞ്കാലം തുടങ്ങി; ഇനി ആഹാരകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം

രോ കാലാവസ്ഥയിലും വ്യത്യസ്ഥ തരം കായ്ഫലങ്ങളാണ് പ്രകൃതിയില്‍ ഉണ്ടാവുക. അത് മനുഷ്യന് കഴിക്കാന്‍ വേണ്ടിയാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലൂടെ തണുപ്പ് കാലത്ത് മാത്രം വരുന്ന രോഗങ്ങളെ ചെറുത്ത് നിര്‍ത്താന്‍ നമുക്ക് കഴിയും.

ഓറഞ്ച്, നാരങ്ങ എന്നിവയുള്‍പ്പെടുന്ന സിട്രസ് പഴങ്ങള്‍ ശൈത്യകാലത്ത് അഥവാ തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. വൈറ്റമിന്‍ സിയുടെ കലവറയായ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ധാരാളം ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായ പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തണുപ്പുകാലത്ത് ഉണ്ടാകുന്ന രോഗങ്ങളെ തടയാനും സഹായിക്കും. തക്കാളി, ചുവന്ന ചീര, ബ്രോക്കോളി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മത്തങ്ങ, കാബേജ്, തുടങ്ങിയവ തെരഞ്ഞെടുത്ത് കഴിക്കാം.

ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. ഇവ ശരീരത്തിലെ താപനില വര്‍ധിപ്പിക്കാന്‍ സഹായിക്കു്‌നു. വൈറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവയടങ്ങിയ മധുരക്കിഴങ്ങ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

സിങ്ക് ഉള്‍പ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. അതിനാല്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന പയര്‍വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും പയര്‍വര്‍ഗങ്ങള്‍ സഹായിക്കുന്നു.

നട്‌സ് ആണ് ഈ പട്ടികയിലെ നാലാമന്‍. ബദാം, വാള്‍നട്‌സ്, നിലക്കടല തുടങ്ങിയവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇഞ്ചിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഇവ ഏറേ സഹായകമാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.