Home വാണിജ്യം ഒരു തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാം; അംഗപരിമിതര്‍ക്ക് വേണ്ടി തദ്ദേശീയ ഇലക്ട്രിക് വീല്‍ചെയര്‍

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാം; അംഗപരിമിതര്‍ക്ക് വേണ്ടി തദ്ദേശീയ ഇലക്ട്രിക് വീല്‍ചെയര്‍

രസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാതെ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. പ്രമുഖ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസ്.

രാജ്യത്ത് ആദ്യമായി ഇലക്ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്. നീയോ ബോള്‍ട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. റോഡില്‍ മാത്രമല്ല, കയറ്റിറക്കങ്ങളുള്ള പ്രദേശങ്ങളിലും ഈ വാഹനത്തിന്റെ സഹായത്തോടെ അംഗപരിമിതര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

25 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.