Home വാണിജ്യം സഹകരണ സംഘം അംഗങ്ങള്‍ക്ക് 50,000 രൂപ വരെ ധനസഹായം; തിരിച്ചടക്കേണ്ട

സഹകരണ സംഘം അംഗങ്ങള്‍ക്ക് 50,000 രൂപ വരെ ധനസഹായം; തിരിച്ചടക്കേണ്ട

ലിയ രോഗം ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്ക് 50,000 രൂപ വരെ തിരിച്ചടയ്‌ക്കേണ്ടാത്ത ധനസഹായം ലഭിക്കും. അര്‍ബുദ രോഗികള്‍, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നവര്‍, പരാലിസിസ്, അപകടം എന്നിവ മൂലം ശയ്യാവലംബരായവര്‍, എച്ച്‌ഐവി ബാധിതര്‍, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍, കരള്‍ സംബന്ധമായ ഗുരുതര അസുഖം ബാധിച്ചവര്‍, വാഹനാപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍, അപകടത്തില്‍ മരിക്കുകയോ ശയ്യാവലംബരാകുകയോ ചെയ്ത അംഗങ്ങളുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്കു ബാധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതിദുരന്തങ്ങളില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് സഹായം ലഭിക്കുക.

സഹകരണ സംഘങ്ങളിലെ എ ക്ലാസ് മെമ്പര്‍മാര്‍ക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്കോ ആശ്രിതര്‍ക്കോ ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് സഹകരണ സംഘത്തിലാണ് അപേക്ഷിക്കേണ്ടത്.

വില്ലേജ് ഓഫിസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗീകൃത മെഡിക്കല്‍ ഓഫിസറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ചികിത്സാ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും, അവകാശിയാണെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ ആവശ്യമാണ്.

ബന്ധപ്പെട്ട രേഖകള്‍ സഹിതം അതതു സഹകരണ സംഘത്തിലാണ് അപേക്ഷിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ഭരണസമിതി പരിശോധിച്ച് സഹകരണവകുപ്പിനു ശുപാര്‍ശ ചെയ്യും. ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും സഹകരണ വകുപ്പിന്റെ വെബസൈറ്റില്‍ ലഭിക്കും.

ഇത് ഒരു തുടര്‍പദ്ധതിയാണ്. അതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരിക്കും സഹായധനം നല്‍കുന്നത്. അതിനാല്‍ അര്‍ഹരായവര്‍ എത്രയും നേരത്തേ അപേക്ഷ സമര്‍പ്പിക്കുന്നതാകും ഉചിതം