Home അറിവ് ഒരു കിലോ ഗോതമ്പിന് പകരം ആട്ട: മഞ്ഞ പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും

ഒരു കിലോ ഗോതമ്പിന് പകരം ആട്ട: മഞ്ഞ പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും

ഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനാ വിഭാഗം) അനുവദിച്ച ഗോതമ്പില്‍ ഒരു കിലോയ്ക്കു പകരം ആട്ട വിതരണം ചെയ്യുന്ന പദ്ധതി ഈ മാസം ആരംഭിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി ആരംഭിക്കുക. ഗോതമ്പ് സൗജന്യമായി ലഭിച്ചിരുന്നവര്‍ ആട്ടയ്ക്കു പണം നല്‍കേണ്ടി വരും.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ അഞ്ച് കിലോ ഗോതമ്പാണ് സൗജന്യമായി നല്‍കിയിരുന്നത്. ഇനി നാലു കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമായിരിക്കും നല്‍കുക. ആട്ടയ്ക്ക് കിലോയ്ക്ക് ആറ് രൂപ നല്‍കണം. പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു കിലോയ്ക്കു രണ്ട് രൂപ നിരക്കിലാണ് ഗോതമ്പ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കിലോ ഗോതമ്പിനു പകരമുള്ള ആട്ടയ്ക്ക് എട്ട് രൂപയാണ് നല്‍കേണ്ടത്.

നാല് കിലോ അരി, ഒരു കിലോ ഗോതമ്പ്, ഒരു കിലോ പയര്‍ /കടല എന്നിവ മഞ്ഞ, പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യ കേന്ദ്ര റേഷനായി ഈ മാസവും ലഭിക്കും. കഴിഞ്ഞ മാസം കടലയോ പയറോ വാങ്ങാത്തവര്‍ക്ക് അതും ഈ മാസം നല്‍കും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു കാര്‍ഡിന് അഞ്ച് കിലോ അരി (കിലോയ്ക്കു 15 രൂപ നിരക്കില്‍) അധികമായി ലഭിക്കും.

മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കുമെന്നു സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതവും (കിലോയ്ക്ക് 4 രൂപ) വെള്ള കാര്‍ഡിന് 3 കിലോ അരിയും (കിലോയ്ക്ക് 10.90 രൂപ) സാധാരണ റേഷനായി ലഭിക്കും.ഈ മാസത്തെ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു.