Home ആരോഗ്യം ഇനി ആര്‍ടിപിസിആര്‍ വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാം; അനുമതി നല്‍കി ഐസിഎംആര്‍

ഇനി ആര്‍ടിപിസിആര്‍ വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാം; അനുമതി നല്‍കി ഐസിഎംആര്‍

നി ജനങ്ങള്‍ക്ക് കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താം. ഇതിനുള്ള ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചു. മൈലാബ് ഡിസ്‌കവറി സൊലൂഷ്യന്‍സ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത്.

കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബില്‍ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന.

മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ കിറ്റ് ഉപയോഗിക്കുന്നവര്‍ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവര്‍ ക്വാറന്റൈനിലേക്ക് മാറണം എന്നും പറയുന്നു.