Home അന്തർദ്ദേശീയം ഏറ്റവും വലിയ മഞ്ഞുമല അന്റാര്‍ട്ടിക് ഹിമപാളിയില്‍ നിന്ന് അടര്‍ന്നു; ആശങ്ക

ഏറ്റവും വലിയ മഞ്ഞുമല അന്റാര്‍ട്ടിക് ഹിമപാളിയില്‍ നിന്ന് അടര്‍ന്നു; ആശങ്ക

1,667 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഐസ് ഭാഗം അന്റാര്‍ട്ടിക്ക് ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കനുസരിച്ച് ആണിത്. ഇതൊരു മഞ്ഞുമലയുടെ വിഭജനം എന്നറിയപ്പെടുന്നുവെങ്കിലും ആശങ്കയോടെയാണ് ഇതിനെ ലോകം കാണുന്നത്. മജോര്‍ക്കയേക്കാള്‍ അല്പം വലുപ്പമുള്ള ഈ ഭീമാകാരമായ ഐസ്ബര്‍ഗ് റോണ്‍ ഐസ് ഷെല്‍ഫിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അടര്‍ന്നിരിക്കുന്നത്.

എ 76 എന്ന് വിളിക്കപ്പെടുന്ന ഇതിനെ മെയ് 14ന് ഇഎസ്എ കോപ്പര്‍നിക്കസ് സെന്റിനല്‍ 1 ദൗത്യം പകര്‍ത്തിയ ചിത്രങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിപ്പോള്‍ അന്റാര്‍ട്ടിക്കയിലെ വെഡ്ഡെല്‍ കടലില്‍ ഒഴുകുകയാണ്. ഇതിന് ആഗോളസമുദ്രജലത്തിന്റെ അളവ് രണ്ടരയടി ഉയര്‍ത്താനുള്ള കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍, അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇത് അടര്‍ന്ന് ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ഏകദേശം 1,667 ചതുരശ്ര മൈല്‍ വലിപ്പം, അല്ലെങ്കില്‍ 105 മൈല്‍ നീളവും 15 മൈല്‍ വീതിയും ഇതിനുണ്ട്. കണക്കുവച്ചു നോക്കിയാല്‍ നിലവില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയാണ്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേയിലെ വിദഗ്ദ്ധര്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കുന്നതിനേക്കാള്‍ പ്രതീക്ഷിച്ച ഒരു സ്വാഭാവിക സംഭവമാണ് ഇതെന്നാണ്.

റെക്കോര്‍ഡ് ചെയ്ത ഏറ്റവും വലിയ മഞ്ഞുമലയാണിത്, 2000ല്‍ കണ്ടെത്തിയ ബി 15, 4,200 ചതുരശ്ര മൈലിലും 2017 ല്‍ കണ്ടെത്തിയ എ 68 ന് 2,239 ചതുരശ്ര മൈല്‍ വ്യാപനവും ഉണ്ടായിരുന്നു. ഈ പുതിയ ഐസ്ബെര്‍ഗ് കണ്ടുപിടിക്കുന്നത് ഒരു ആഗോള ശ്രമമായിരുന്നു, ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേസംഘമാണ് ഇത് പൊട്ടിപ്പോയതായി ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇത് കണ്ടെത്തല്‍ യുഎസ് നാഷണല്‍ ഐസ് സെന്റര്‍ കോപ്പര്‍നിക്കസ് സെന്റിനല്‍ 1 ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ഥിരീകരിച്ചു.

സിബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഇമേജിംഗിനെ ആശ്രയിക്കുന്ന രണ്ട് ധ്രുവപരിക്രമണ ഉപഗ്രഹങ്ങളാണ് സെന്റിനല്‍ 1 ദൗത്യത്തില്‍ അടങ്ങിയിരിക്കുന്നത്. പകലും രാത്രിയാണെങ്കിലും ഡാറ്റ കൃത്യമായി ഇത് മടക്കിനല്‍കുന്നു, അന്റാര്‍ട്ടിക്ക പോലുള്ള വിദൂര പ്രദേശങ്ങള്‍ വര്‍ഷം മുഴുവനും കാണാന്‍ ഇത് അനുവദിക്കുന്നു. ഈ വര്‍ഷം ആദ്യം മഞ്ഞുമല എ 68, യഥാര്‍ത്ഥത്തില്‍ 2,240 ചതുരശ്ര മൈല്‍ വലിപ്പത്തില്‍, അന്റാര്‍ട്ടിക്കയുടെ വടക്ക് സമുദ്രത്തില്‍ ഒഴുകുന്ന ശകലങ്ങളുടെ വലിയ ശൃംഖലയായി വിഘടിച്ചിരുന്നത് കണ്ടെത്തിയതും സെന്റിനല്‍ പ്രൊജക്ട് ആയിരുന്നു.

അതിനു മുന്‍പ് 2017 ജൂലൈയില്‍ അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി ഐസ് ഷെല്‍ഫില്‍ ഉണ്ടായ ഒരു വലിയ വിള്ളല്‍ ട്രില്യണ്‍ ടണ്‍ മഞ്ഞുമല തെക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതും സെന്റിനല്‍ കൃത്യമായി ശാസ്ത്രലോകത്തെ കാണിച്ചു കൊടുത്തു. ഇപ്പോള്‍ ലോകത്തിലെ തിരിച്ചറിയപ്പെട്ട ഏറ്റവും വലിയ മഞ്ഞുമലയ്ക്കൊപ്പമാണ് സെന്റിനല്‍.