Home വാണിജ്യം ആപ്പിള്‍ ഐഫോണ്‍ 12 വിലക്കിഴിവില്‍ ഇപ്പോള്‍ വാങ്ങാം

ആപ്പിള്‍ ഐഫോണ്‍ 12 വിലക്കിഴിവില്‍ ഇപ്പോള്‍ വാങ്ങാം

2020 ലെ ജനപ്രീതി നേടിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 12 വന്‍ വിലക്കിഴിവില്‍. 79,990 രൂപ മതിപ്പുവിലയുള്ള ഫോണ്‍ 67,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ഫ്ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പനയിലാണ് 12,000 രൂപയുടെ കിഴിവ്. ഐഫോണ്‍ 12 ന്റെ എക്കാലത്തെയും കുറഞ്ഞ വിലയാണിത്. മുമ്പ് ഐഫോണ്‍ 12 ന് ലഭിച്ച പരമാവധി ഡിസ്‌ക്കൗണ്ട് 9,000 രൂപയായിരുന്നു.

64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിനുള്ള ഐഫോണ്‍ 12 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയില്‍ സെറാമിക് ഷീല്‍ഡുള്ളതാണ്. രണ്ട് 12 മെഗാപിക്സല്‍ ക്യാമറകളും 12 മെഗാപിക്സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് ഫോണില്‍ ഉള്ളത്. ഡോള്‍ബി വിഷന്‍ ഉപയോഗിച്ച് 4 കെ ഹൈ ഡൈനാമിക് റേഞ്ചില്‍ (എച്ച്ഡിആര്‍) വീഡിയോകള്‍ ഷൂട്ട് ചെയ്യാനും എഡിറ്റുചെയ്യാനും ശക്തമായ ക്യാമറകള്‍ അനുവദിക്കുന്നു. കുറഞ്ഞ വെളിച്ചത്തില്‍ പോലും അതിശയകരമായ ഫോട്ടോകള്‍ പകര്‍ത്താന്‍ നൈറ്റ് മോഡിന് കഴിയും.

നെക്സ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള ആപ്പിളിന്റെ ഇന്‍ഹൗസ് എ 14 ബയോണിക് ചിപ്പാണ് പ്രതേകത. ഇതിന് ഇരട്ട സിം, ബില്‍റ്റ്ഇന്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കും. ആപ്പിള്‍ ഐഫോണ്‍ 12 മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്; കറുപ്പ്, നീല, പച്ച. ഐഒഎസ് 14 ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 5 ജി പ്രവര്‍ത്തനക്ഷമമാണ്. വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ക്കൊപ്പം ഐഫോണ്‍ 12 ന് ബ്ലൂടൂത്ത് വി 5.0, വൈഫൈ 6, 2-2 മിമോ, എന്‍എഫ്സി എന്നിവയുണ്ട്. ഇത് വളരെ ഭാരം കുറഞ്ഞതാണ്, ഭാരം വെറും 162 ഗ്രാം മാത്രമാണ് എന്നതാണ് മറ്റൊരു പ്രതേകത.

ഫ്ളിപ്കാര്‍ട്ടും ആമസോണും അവരുടെ വാര്‍ഷിക വില്‍പ്പന സമയത്ത് കൂടുതല്‍ ഡിസ്‌ക്കൗണ്ടുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ജൂലൈ 25 മുതല്‍ ജൂലൈ 29 വരെയാണ് ഫ്ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പന. സ്മാര്‍ട്ട്ഫോണുകളിലും മറ്റ് വിഭാഗങ്ങളിലും ഡിസ്‌ക്കൗണ്ട് ഉണ്ട്.