Home വാണിജ്യം 6.8 ശതമാനം പലിശ നിരക്കില്‍ എസ്ബിഐയുടെ ഭവന വായ്പ; മാര്‍ച്ച് വരെ പ്രോസസിങ് ഫീസ് ഇല്ല

6.8 ശതമാനം പലിശ നിരക്കില്‍ എസ്ബിഐയുടെ ഭവന വായ്പ; മാര്‍ച്ച് വരെ പ്രോസസിങ് ഫീസ് ഇല്ല

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പ മേഖലയില്‍ അഞ്ചുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഭവനവായ്പ മേഖലയിലെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് മേഖലയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ വരെ ബാങ്ക് വായ്പ നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 6.8 ശതമാനമാണ് ഏറ്റവും കുറഞ്ഞ പലിശനിരക്ക്.

8 ശതമാനം മുതല്‍ തുടങ്ങുന്ന വിവിധ പലിശ നിരക്കുകളാണ് ബാങ്കിനുള്ളത്. ഇതിന് പുറമേ മാര്‍ച്ച് വരെ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവരെ പ്രോസസിംഗ് ഫീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഭവന വായ്പ ബിസിനസില്‍ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും.

കൂടാതെ, ഭവനവായ്പയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കി ഉപഭോക്തൃ സൗഹൃദമാക്കാന്‍ ശ്രമിക്കുമെന്നും ബാങ്ക് അറിയിച്ചു. ഭവനവായ്പ മേഖലയില്‍ 34 ശതമാനമാണ് ബാങ്കിന്റെ വിഹിതം. പ്രതിദിനം ഏകദേശം 1000 ഭവന വായ്പ ഉപഭോക്താക്കളെയാണ് ബാങ്ക് പുതിയതായി ചേര്‍ക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് ഡിസംബര്‍ വരെ ഏകദേശം രണ്ടുലക്ഷം ഭവന വായ്പകള്‍ അനുവദിച്ചതായി എസ്ബിഐ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ സെന്‍ട്രല്‍ നോഡല്‍ ഏജന്‍സിയാണ് ബാങ്ക്.