Home അറിവ് പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സുകന്യ പദ്ധതി; വിശദവിവരങ്ങള്‍ അറിയാം

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സുകന്യ പദ്ധതി; വിശദവിവരങ്ങള്‍ അറിയാം

പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദസര്‍ക്കാരിന്റെ കീഴിലുള്ള ഒരു സേവിങ്‌സ് പദ്ധതിയാണ് സുകന്യ. നിങ്ങളുടെ മകളുടെ പേരില്‍ സുകന്യയില്‍ ഒരു അക്കൗണ്ട് തുടങ്ങിയാല്‍, കുട്ടിയുടെ ഇരുപത്തിയൊന്നാം വയസില്‍ 64 ലക്ഷം രൂപ വരെ ലഭിക്കും.

”സുകന്യ സമൃദ്ധി” എന്ന ഈ പദ്ധതിയില്‍ പോസ്റ്റ് ഓഫീസ് വഴിയാണ് അക്കൗണ്ട് എടുക്കേണ്ടത്. 250 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. കുട്ടിക്ക് 21 വയസ്സ് ആയാല്‍ നിങ്ങള്‍ നിക്ഷേപിച്ച തുകയും അതിന് ഇരട്ടിയിലും കൂടുതലായി ഒരു തുക ലഭിക്കും.

സുകന്യ സമൃദ്ധിയില്‍ അംഗങ്ങളാകാന്‍ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ പൊതുമേഖലാ ബാങ്കില്‍ നിന്നോ അക്കൗണ്ട് തുടങ്ങാം. 10 വയസിനു താഴെ വരുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇതിന് അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ, ഇനി ലോക്ക് ഡൗണ്‍ സമയത്ത് കുട്ടിക്ക് 10 വയസ് ആയെങ്കില്‍ നിങ്ങള്‍ക്ക് ജൂണ്‍ 31 വരെ അക്കൗണ്ട് തുടങ്ങാന്‍ ഇളവ് നല്‍കിയിട്ടുണ്ട്. അക്കൗണ്ട് തുടങ്ങുവാനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ ആവശ്യമാണ്.

കുട്ടിക്ക് 7 വയസുള്ളപ്പോള്‍ പ്രതിമാസം 1000 രൂപ വച്ച് നിങ്ങള്‍ മുടങ്ങാതെ നിക്ഷേപിക്കുകയാണെങ്കില്‍ 168000 രൂപയാണ് നിങ്ങള്‍ക്ക് ആകെ അടയ്‌ക്കേണ്ടതുള്ളൂ, എന്നാല്‍ 21 വാസാകുമ്പോള്‍ പിന്‍വലിക്കുന്ന സമയത്ത് ആറ് ലക്ഷം രൂപ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഇങ്ങനെ 1,50,000 രൂപ വരെ പ്രതിവര്‍ഷം നിക്ഷേപിക്കാം, മിനിമം 250 എങ്കിലും നിക്ഷേപിക്കണം. ഈ തുക നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണയോ അല്ലെങ്കില്‍ ഗഡുക്കളായി അടക്കാവുന്നതാണ്.

ഇനി 150000 രൂപ പ്രതിവര്‍ഷം 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചു എന്ന് വിചാരിക്കുക, അങ്ങനെയാണെങ്കില്‍ നമ്മള്‍ ആകെ നിക്ഷേപം നടത്തുന്നത് 2250000 രൂപയാണ്, കുട്ടിക്ക് 21 വയസ്സ് ആകുമ്പോള്‍ നമുക്ക് 64 ലക്ഷം രൂപ ലഭിക്കുന്നു. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുകയുള്ളൂ എന്നുകൂടി അറിഞ്ഞിരിക്കുക.