Home അറിവ് ശബ്ദമലിനീകരണത്തിന് ഒരു ലക്ഷം രൂപ വരെ പിഴ; നിയമഭേദഗതി

ശബ്ദമലിനീകരണത്തിന് ഒരു ലക്ഷം രൂപ വരെ പിഴ; നിയമഭേദഗതി

ബ്ദ മലിനീകരണം കുറയ്ക്കാന്‍ പുതിയ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. പിഴത്തുക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി. പുതിയ നിയമ ഭേദഗതി പ്രകാരം ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് പുതിയ ചട്ടം. നിയന്ത്രണം ലംഘിച്ചാല്‍ വാണിജ്യ-ജനവാസ കേന്ദ്രങ്ങളില്‍ 1000 രൂപയും നിശബ്ദ മേഖലകളില്‍ 3000 രൂപയുമാണ് പിഴ.

വിവാഹം, ആരാധന ചടങ്ങുകള്‍ തുടങ്ങിയവയില്‍ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കില്‍ വാണിജ്യ -ജനവാസ കേന്ദ്രങ്ങളില്‍ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കില്‍ 20,000 രൂപയുമാകും പിഴ. സംഘാടകര്‍ക്കെതിരെയാകും നടപടി. പിഴ ഈടാക്കിയതിന് ശേഷവും ശബ്ദ മലിനീകരണം സൃഷ്ടിച്ചാല്‍ 40,000 രൂപ പിഴയീടാക്കാം. വീണ്ടും തുടര്‍ന്നാല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീല്‍ ചെയ്യുമെന്നുമെന്നും പുതിയ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.