Home ആരോഗ്യം ഈയിടെയായി രാത്രിയില്‍ വിയര്‍ക്കുന്നുണ്ടോ?; ഒമൈക്രോണ്‍ ആകാം

ഈയിടെയായി രാത്രിയില്‍ വിയര്‍ക്കുന്നുണ്ടോ?; ഒമൈക്രോണ്‍ ആകാം

ദക്ഷിണാഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ട് അതിവേഗം ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുന്ന ഒമൈക്രോണിന്റെ ലക്ഷണങ്ങള്‍ നിരവധിയാണ്. കൊറോണ വൈറസിന്റെ ഏറ്റവുമധികം മ്യൂട്ടേഷന്‍ സംഭവിച്ച വകഭേദമാണ് ഒമിക്രോണ്‍. വളരെ പെട്ടെന്നു പിടിമുറുക്കിയ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.

ഒമിക്രോണ്‍ ബാധിതരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളിലൊന്നാണ് രാത്രിയില്‍ വിയര്‍ക്കുന്നത്. ഫ്‌ലൂ അല്ലെങ്കില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളിലും ഈ ലക്ഷണം കാണാറുണ്ട്. ഒമിക്രോണിനെ കോവിഡിന്റെ മറ്റ് വകഭേദങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് തൊണ്ടവേദനയും ഒപ്പം രാത്രിയില്‍ വിയര്‍ക്കുന്നതും ആണ്. കോവിഡിന്റെ മറ്റ് വകഭേദങ്ങളായ ഡെല്‍റ്റയെപ്പോലെ രുചിയോ മണമോ നഷ്ടപ്പെടുന്ന അവസ്ഥ ഒമിക്രോണിനില്ല.

അതിസാരം ഒമിക്രോണിന്റെ ലക്ഷണമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. രാത്രിയില്‍ വിയര്‍ക്കുന്നതും അതിസാരവും മാത്രമല്ല ഒമിക്രോണിനെ മറ്റ് കൊറോണവൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തൊണ്ടയില്‍ ചൊറിച്ചില്‍, ക്ഷീണം, തലവേദന, മൂക്കൊലിപ്പ്, തളര്‍ച്ച, പേശി വേദന, പനി, ശരീരവേദന ഇവയെല്ലാം ഒമിക്രോണിന്റെ ലക്ഷണങ്ങളാണ്.