Home അറിവ് ​ഓട്ടോ​റി​ക്ഷ​ക​ളി​ല്‍ മീ​റ്റ​ര്‍ സീ​ലിം​ഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

​ഓട്ടോ​റി​ക്ഷ​ക​ളി​ല്‍ മീ​റ്റ​ര്‍ സീ​ലിം​ഗ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് മെ​ക്കാ​നി​ക്ക​ല്‍ ഫെ​യ​ര്‍ മീ​റ്റ​റും ഇ​ല​ക്‌ട്രോ​ണി​ക് ഫെ​യ​ര്‍ മീ​റ്റ​റും വ​കു​പ്പി​ന്‍റെ സീ​ല്‍ ചെ​യ്യേണ്ടതുണ്ട് . പു​തി​യ മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ര​ണ്ടാ​യി​രം രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും. മീ​റ്റ​റി​ല്‍ പു​തി​യ നി​ര​ക്ക് പു​ന​ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ചെ​യ്യാ​ന്‍ ലൈ​സ​ന്‍​സി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​ത്. മീറ്റ​ര്‍ ശ​രി​യാ​ണെ​ങ്കി​ല്‍ റോ​ഡ് ടെ​സ്റ്റി​നു ശേ​ഷം ഈ​യം ഉ​രു​ക്കി​യൊ​ഴി​ച്ച്‌ സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ല്‍ ത്രെ​ഡ​ഡ് വ​യ​റും സ്ക്വ​യ​ര്‍ ലെ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് മീ​റ്റ​റു​ക​ള്‍ സീ​ല്‍ ചെ​യ്യു​ന്ന​ത്.ലൈ​സ​ന്‍​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മീ​റ്റ​റു​ക​ള്‍ നി​ര​ക്ക് ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ മീ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ മീ​റ്റ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും നി​യ​മ​നു​സൃ​ത​മാ​യ ചാ​ര്‍​ജ് മാ​ത്ര​മേ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും ഈ​ടാ​ക്കാ​വൂ​വെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അറിയിച്ചു .

അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കാ​തി​രി​ക്കാ​ന്‍ ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ അ​ടു​ത്ത മാ​സം മു​ത​ല്‍ ഓ​ട്ടോ ഫെ​യ​ര്‍ ചാ​ര്‍​ജ് ചാ​ര്‍​ട്ട് നി​ര്‍​ബ​ന്ധ​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ട്.