Home വാണിജ്യം 50 എംപി മെഗാപിക്സല്‍ ട്രിപ്പിൾ റിയർ ക്യാമറ; ടെക്‌നോ പോവ 5ജി ഇന്ത്യയിലെത്തി

50 എംപി മെഗാപിക്സല്‍ ട്രിപ്പിൾ റിയർ ക്യാമറ; ടെക്‌നോ പോവ 5ജി ഇന്ത്യയിലെത്തി

ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ടെക്നോ കമ്പനിയുടെ ആദ്യ 5ജി സ്മാർട്ഫോൺ ടെക്നോ പോവ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.50 മെഗാപിക്സൽ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിൾ ക്യാമറ, പിൻഭാഗത്തായി പതിച്ച മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ലോഗോ എന്നിവ ഫോണിനുണ്ട്.

6000 എംഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മീഡിയ ടെക്ക് ഡൈമെൻസിറ്റി 900 പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ എട്ട് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 19,999 രൂപയാണ് ടെക്നോ പോവ 5ജി ഫോണിന് ഇന്ത്യയിലുള്ള വില.കറുപ്പ് നിറത്തിലാണ് ഇത് വിപണിയിലെത്തുക. ആമസോണിൽ ഫെബ്രുവരി 14 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും.

ആദ്യത്തെ 1500 ഉപഭോക്താക്കൾക്ക് 1999 രൂപ വിലക്കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഓഎസിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ഫോൺ ആണ് ടെക്നോ പോവ 5ജി. കമ്പനിയുടെ ഹൈഓഎസ് 8.0 ആണ് ഫോണിൽ. 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണിതിന്.

120 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. 8 ജിബി ആണ് റാം ശേഷിയെങ്കിലും ഇതിലെ മെമ്മറി ഫ്യൂഷൻ സാങ്കേതിക വിദ്യയിലൂടെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് റാം 11 ജിബി വരെ വർധിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു. ട്രിപ്പിൾ റിയർ ക്യാമറയിൽ എഫ്1.6 അപ്പേർച്ചറുള്ള 50 എംപി ക്യാമറയാണുള്ളത്. മറ്റ് ലെൻസുകൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സെൽഫിയ്ക്കായി 16 എംപി ക്യാമറ നൽകിയിരിക്കുന്നു. സെൽഫിയ്ക്കായി ഡ്യുവൽ ഫ്ളാഷുമുണ്ട്. 128 ജിബി ഇന്റേണൽ സ്റ്റോറേജ് 512 ജിബിവരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉയർത്താം.