Home വിദ്യഭ്യാസം 2021ലെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ഇഗ്നോയുടെ പ്രവേശന പരീക്ഷയെഴുതാം

2021ലെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ഇഗ്നോയുടെ പ്രവേശന പരീക്ഷയെഴുതാം

ന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ 2021 വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. onlineadmission.ignou.ac.in/admission എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ കോമേഴ്‌സ്/ ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബാച്ചിലര്‍/ മാസ്റ്റര്‍ ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഇഗ്നോയുടെ ബിഎഡ് കോഴ്‌സിന് അപേക്ഷിക്കാം.

55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിന്‍ഡ് ഇന്‍ സര്‍വീസ് ടീച്ചറോ എന്‍സിടിഇ അംഗീകാരമുള്ള ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്..

അപേക്ഷിക്കേണ്ട വിധം, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങളറിയാന്‍ http://www.ignou.ac.in/ സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- മാര്‍ച്ച് 20. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ (എന്‍സിടിഇ) അംഗീകാരമുള്ളതാണ് ഇഗ്‌നോ നല്‍കുന്ന ബിഎഡ് കോഴ്‌സുകള്‍.