Home അറിവ് അടിയന്തര ഘട്ടത്തില്‍ സഹായം ഉറപ്പാക്കി റെയില്‍വേ പൊലീസ്; 112ല്‍ വിളിച്ചാല്‍ മതി

അടിയന്തര ഘട്ടത്തില്‍ സഹായം ഉറപ്പാക്കി റെയില്‍വേ പൊലീസ്; 112ല്‍ വിളിച്ചാല്‍ മതി

നങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ആണ് 112. എന്നാല്‍ ഇനി മുതല്‍ ഈ നമ്പറില്‍ പൊലീസ് സേവനത്തോടൊപ്പം റെയില്‍വേ പൊലീസ് സേവനങ്ങളും ലഭ്യമാകും. പ്ലാറ്റ്‌ഫോമിലും ട്രെയിനിലും അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112ല്‍ വിളിക്കാം.

24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. രാജ്യ വ്യാപക ഏകീകൃത നമ്പറായ 112ല്‍ കേരള റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.