സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം. മംഗല്യ സമുന്നതി പദ്ധതി (2021-22) പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കുന്നത് മുന്നോക്ക സമുദായക്കാരിലെ പാവപ്പെട്ടവര്‍ക്കാണ്. 2021 ഫെബ്രുവരി 10 നും 2021 ഡിസംബര്‍ 31 നും ഇടയില്‍ വിവാഹിതരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
മഞ്ഞ / പിങ്ക് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. സംവരണേതര വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം. 22 വയസ്സിനു മുകളിലായിരിക്കണം വിവാഹിതയുടെ പ്രായം.
ഒരു ലക്ഷം രൂപയാണ് സഹായ ധനമായി അനുവദിക്കുന്നത്. ലഭ്യമായ അപേക്ഷകളില്‍ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ള 200 പേര്‍ക്കാണ് സഹായം ലഭിക്കുക. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ / ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ട്.
വിവാഹിതയായ കുട്ടിയുടെ അച്ഛന്‍ / അമ്മയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ് സൈറ്റില്‍ നിന്നു ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 15നകം ലഭിച്ചിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍, L2, കുലീന, TC 23/2772, ജവഹര്‍ നഗര്‍, കവടിയാര്‍. പി.ഒ, തിരുവനന്തപുരം – 695 003. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2311215, 6238170312. ഇ മെയില്‍: kswcfc@gmail.com.