Home അറിവ് സ്മാര്‍ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്മാര്‍ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

മസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ അവസാനിച്ചെങ്കിലും ചില വാച്ചുകള്‍ക്ക് മികച്ച ഓഫറാണ് ആമസോണ്‍ ഇപ്പോഴും നല്‍കുന്നത്. 1500 രൂപയില്‍ താഴെയുള്ള കുറച്ച് പ്രൈം റേഞ്ച് സ്മാര്‍ട്ട് വാച്ചുകളെ പരിചയപ്പെടാം.

നിങ്ങളുടെ ദൈനംദിന വ്യായാമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുകയാണ് ഇന്‍ഫിനിസി, ഹഗ് പപ്പി, ടെക്ക്കിങ്ങ് എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍.

സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ബില്‍ഡ് ക്വളിറ്റി – വിലയെത്രയായാലും ഒരു സ്മാര്‍ട്ട് വാച്ചിന്റെ ബില്‍ഡ് ക്വളിറ്റി ഉറച്ചതായിരിക്കണം. കട്ടിയില്ലാത്ത സ്ട്രാപ്പുകള്‍, ക്ലിയറല്ലാത്ത ഡിസ്പ്ലേ, വിലകുറഞ്ഞ പ്ലാസ്റ്റിക്കുകള്‍, വളരെയധികം മൃദുവായതോ വളരെയധികം കട്ടിയുള്ളതോ ആയ ബട്ടണുകള്‍ എന്നിവ ഒഴിവാക്കി പ്ലാസ്റ്റിക്കായാലും മെറ്റലായാലും ദൃഢതയുള്ള വാച്ചുകള്‍ തിരഞ്ഞെടുക്കുക.

ഏസ്തെറ്റിക്‌സ് – 1000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ കാണാന്‍ മോശമാവണമെന്നില്ല. ഡിസൈനിലും കളറിലും നിങ്ങളുടെ ശൈലിക്കനുയോജ്യമായത് തിരഞ്ഞെടുക്കു.

ഫീച്ചേഴ്‌സ് – ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക അതുപോലെ തന്നെ കോളുകള്‍ മെസ്സേജുകള്‍ എന്നിവ നിരീക്ഷിക്കുക എന്നിങ്ങനെ വിപുലമായ ഫംക്ഷനുകള്‍ സ്മാര്‍ട്ട് വാച്ചുകളില്‍ വേണം. ഇതില്‍ വിട്ടുവീഴ്ച പാടില്ല . 1000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട് വാച്ചുകളിലും ഈ ഓപ്ഷനുകള്‍ ഉണ്ട്.

ആപ്പ് സപ്പോര്‍ട്ട് – ഒരു സ്മാര്‍ട്ട് വാച്ച് നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്നതിന് ആപ്പ് അത്യവശ്യമാണ്. അതിനാല്‍ ഈ വാച്ചുകള്‍/ആപ്പുകള്‍ എന്നിവ ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്നിവയുമായി സപ്പോര്‍ട്ടാകുമോയെന്ന് ഉറപ്പു വരുത്തുക. ചില വാച്ചുകള്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് അനുയോജ്യമാവില്ല.

ബാറ്ററി ലൈഫ് – കരുത്തുറ്റ ബാറ്ററിലൈഫ് അനിവാര്യമാണ്. എത്രത്തോളം വാച്ചിന്റെ ബാറ്ററി നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തുക. ഒരാഴ്ചയെങ്കിലും ബാറ്ററി നിലനില്‍ക്കുന്ന വാച്ച് തിരഞ്ഞെടുക്കുക.