Home അറിവ് പണമിടപാട് പരാതികളിൽ ഇനി പോലീസ് ഇടപെടില്ല.ഇടപെട്ടാൽ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ്.

പണമിടപാട് പരാതികളിൽ ഇനി പോലീസ് ഇടപെടില്ല.ഇടപെട്ടാൽ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ്.

പണമിടപാട് സംബന്ധിച്ച പരാതികൾ ഇനി സ്റ്റേഷനുകളിൽ സ്വീകരിക്കേണ്ടെന്നാണ് ഡിജിപിയുടെ നിർദ്ദേശം.
ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയിൽ വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിർദേശം. ഈ നിർദേശം നേരത്തേയുമുണ്ട്.പക്ഷേ പല പണമിടപാട് കേസുകളിലും പോലീസ് ഇടപെടുകയും മധ്യസ്ഥശ്രമങ്ങൾ നടത്തുകയായിരുന്നു പതിവ്. സിവിൽ സ്വഭാവമുള്ള പണമിടപാടു കേസുകളിൽ ഇടപെട്ടാൽ ആ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കാനാണ് പുതിയ തീരുമാനം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ ഉൾപ്പെട്ട ചെക്ക് കേസുകൾ പോലുള്ളവ സ്റ്റേഷനുകളിൽ തീർപ്പാക്കാൻ പാടില്ല.
അറസ്റ്റുമുതലുള്ള എല്ലാ പോലീസ് നടപടികളും വീഡിയോ റെക്കോഡ് ചെയ്യാനും സാധ്യതയുണ്ട്.
ഡിജിപിയുടെ മറ്റ് നിർദേശങ്ങൾ ഇവയാണ്.
1,കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ നിർബന്ധമായും കോടതിയിൽ ഹാജരാക്കണം.
2,ഒരാളെ ലോക്കപ്പിൽ സൂക്ഷിച്ചാൽ പാറാവുകാരനെ സഹായിക്കാൻ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
3, അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസർമാർ പരിശോധിച്ച് മേലുദ്യോഗസ്ഥനെ അറിയിക്കണം.
4,അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസെടുക്കും.
5,അനാവശ്യമായി കസ്റ്റഡിയിൽവയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവർ വീഴ്ചവരുത്തിയാലും ക്രിമിനൽ നടപടി നേരിടണം.
6, മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയിൽവയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല.
7,മദ്യപിച്ച് ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചാൽ അവരുടെ കൂട്ടത്തിൽനിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകണം.
8,ദമ്പതിമാർ തമ്മിലുള്ള കലഹങ്ങളിൽ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കിൽ മുഴുവൻ സംഭവങ്ങളും വീഡിയോയിൽ ചിത്രീകരിക്കണം.
9,സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയുന്ന കേസുകളിൽ ആരെയും ലോക്കപ്പിലിടരുത്.