Home നാട്ടുവാർത്ത വല്ലാത്തൊരു അന്വേഷണം തന്നെ. നമിച്ചു!!!

വല്ലാത്തൊരു അന്വേഷണം തന്നെ. നമിച്ചു!!!

കേരള ഹൈക്കോടതിക്ക് മുന്നിൽ, അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷന് ഇതുവരെയുള്ള ചിലവ് ഒരു കോടി എൺപത്തിനാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ. 2016ൽ ഉണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പിണറായി സർക്കാർ രൂപീകരിച്ച ഏകാംഗ കമ്മീഷന്റെ ചിലവാണിത്.

സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷനായി ജസ്റ്റിസ് പി എ മുഹമ്മദ് 2016 നവമ്പർ 8നാണ് നിയമിതനായത്. 31 മാസത്തിലധികമാണ് മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണങ്ങളെ പറ്റി അന്വേഷിക്കാന്‍ ഇതുവരെയെടുത്ത സമയം. വൻ തുക മാസശമ്പളവും
കാറും വാടക വീടും മറ്റ് സൗകര്യങ്ങളും,
സഹായികളായി ഉദ്യോഗസ്ഥരും, ഇൻറർനെറ്റും മൊബൈൽ ഫോണും എല്ലാം ചിലവില്‍ പെടും. ഇതിനകം 5 തവണയാണ് കമ്മീഷന്റെ പ്രവർത്തന സമയം സർക്കാർ ദീർഘിപ്പിച്ചത്. 2019 നവംബര്‍ 13 ന് കമ്മീഷന്റെ കാലാവധി അവസാനിക്കും. അപ്പോഴേക്കും അന്വേഷണം ഒരു വഴിക്കെത്തിയാൽ മതിയായിരുന്നു. വലിയ സംഘർഷവും വെടിവെയ്പ്പും നടന്ന സംഭവമൊന്നും ആയിരുന്നില്ല കമ്മീഷൻ രൂപീകരണത്തിന് കാരണം. കേരള ഹൈക്കോടതിക്ക് മുന്നിൽ, അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ രൂപീകരിച്ചത്.
കഴിഞ്ഞ രണ്ടര വർഷക്കാലത്തിലധികമായി അദ്ദേഹം സംഘർഷത്തിന്റെ കാരണങ്ങളെ പറ്റി അന്വേഷിച്ചു കൊണ്ടിരിക്കയാണ്!
ലക്ഷണക്കിന് രൂപയാണ് സർക്കാർ കമ്മീഷന് വേണ്ടി ഒഴുക്കിക്കൊണ്ടിരിക്കുന്നത്