Home അന്തർദ്ദേശീയം കുവൈറ്റില്‍ മത്സ്യക്കയറ്റുമതിക്ക് നിയന്ത്രണം

കുവൈറ്റില്‍ മത്സ്യക്കയറ്റുമതിക്ക് നിയന്ത്രണം

കുവൈറ്റില്‍ നിന്ന് മത്സ്യക്കയറ്റുമതിക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.കാര്‍ഷിക മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

കുവൈറ്റ് സമുദ്ര പരിധിയില്‍ നിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ വാണിജ്യാവശ്യത്തിനുള്ള കയറ്റുമതിയാണ് അധികൃതര്‍ വിലക്കിയിരിക്കുന്നത്. ഫ്രഷ്, ഫ്രോസണ്‍, ചില്ലഡ് മത്സ്യങ്ങള്‍ക്കും വിലക്ക് ബാധകമാണ്.പ്രത്യേക അനുമതിയോടെ വ്യക്തിഗത ആവശ്യത്തിന് മത്സ്യങ്ങള്‍ കയറ്റി അയക്കാം. പരമാവധി 20 കിലോ മത്സ്യം വരെയാണ് പ്രത്യേക അനുമതിയോടെ കയറ്റി അയക്കാവുന്നത്. ശാ​സ്ത്ര, ജീ​വ​ശാ​സ്ത്ര പ​ഠ​നം, മ്യൂ​സി​യം പ്ര​ദ​ര്‍​ശ​നം, കൊ​മേ​ഴ്സ്യ​ല്‍ സാമ്ബിള്‍ എന്നിവയ്ക്ക് കാര്‍ഷിക മത്സ്യ വിഭവ പബ്ലിക്ക് അതോറിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ കുവൈത്തില്‍ നിന്ന് മത്സ്യം കൊണ്ടുപോകാം.പ്രത്യുല്‍പാദന തോതിനേക്കാള്‍ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തില്‍ കുറവുണ്ടായതായി കാര്‍ഷിക മത്സ്യ വിഭവ അതോറിറ്റി അറിയിച്ചു. അതിനാലാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.

കുവൈറ്റില്‍ സമുദ്ര പരിധിയില്‍ പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് അധിക‍ൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 10 ശതമാനമാണ് പ്രത്യുല്‍പാദനം വഴി ഓരോ വര്‍ഷവും വര്‍ധന സംഭവിക്കുന്നത്. എന്നാല്‍ പിടിക്കുന്നത് ഇതിലും കൂടുതലാണ്. ഇതെല്ലാം പല മത്സ്യങ്ങളുടേയും വംശനാശത്തിന് കാരണമാകുന്നുണ്ടെന്നാണ് മത്സ്യ വിഭവ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.