Home അറിവ് 300 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ .

300 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ .

300 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ . വാണിജ്യ വ്യോമയാന രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നാവും ഇത്.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന് കീഴിലെത്തിയ ശേഷം സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ.

എയര്‍ബസിന്റെ എസ്‌ഇ a320 neo , ബോയിംഗിന്റെ 737 മാക്‌സ് എന്നീ മോഡലുകളാണ് എയര്‍ ഇന്ത്യയുടെ പരിഗണനയിലുള്ളത്. ചിലപ്പോള്‍ രണ്ട് മോഡലുകളും കമ്പനി വാങ്ങിയേക്കും. ബോയിംഗിന്റെ 300 വിമാനങ്ങളാണ് വാങ്ങുന്നതെങ്കില്‍ ഏകദേശം 40.5 ബില്യണ്‍ ഡോളറാവും ചെലാവാകുക. നിലവില്‍ ഇന്ത്യയില്‍ എയര്‍ബസ് മോഡലുകളാണ് കൂടുതലും. കരാര്‍ നേടാനായാല്‍ അത് ബോയിംഗിനും ഗുണം ചെയ്യും. നിലവില്‍ ഇന്‍ഡിഗോ ആണ് രാജ്യത്ത് ഇത്തരത്തിലുള്ള ചെറു വിമാനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത്.ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയാവും ചെറു വിമാനങ്ങളിലൂടെ എയര്‍ ഇന്ത്യയുടെ ലക്ഷ്യം.

300 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ നല്‍കാന്‍ കമ്പനികള്‍ക്ക് ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് മാസം 50 ചെറു വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 2023ല്‍ മാസം നിര്‍മിക്കുന്ന വിമാനങ്ങളുടെ എണ്ണം 65 എണ്ണമായും 2025ല്‍ 75 എണ്ണമായും ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എയര്‍ബസ്.

എന്നാല്‍ വിഷയത്തില്‍ എയര്‍ ഇന്ത്യയോ ബോയിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഇത്തരം ചര്‍ച്ചകളൊക്കെ രഹസ്യമായിരിക്കും എന്നാണ് എയര്‍ബസ് അറിയിച്ചത്.