Home വിശ്വാസം കുട്ടിക്കളിയല്ല കുങ്കുമപ്പൊട്ട്. സിന്ദൂരം അണിയുന്നവർ അറിയാൻ…..

കുട്ടിക്കളിയല്ല കുങ്കുമപ്പൊട്ട്. സിന്ദൂരം അണിയുന്നവർ അറിയാൻ…..

പൊട്ട് ഇപ്പോൾ സൌന്ദര്യ സങ്കൽ‌പ്പങ്ങളുടെ മാത്രം ഭാഗമായി മാറി. കുങ്കുമപ്പൊട്ട് ധരിക്കുന്ന സ്ത്രീകൾ ഇന്ന് വളരെ വിരളമാവുകയും ചെയ്തു. ഒട്ടിച്ചുവക്കാവുന്ന സിന്തറ്റിക് പൊട്ടുകളാണ് ഇന്ന് അധികം സ്ത്രീകളും ധരിക്കുന്നത്.
എന്നാൽ കുങ്കുമ പൊട്ടിനെയും അതണിയേണ്ട സ്ഥാനത്തിനെയും നിസാരമായി കാണരുത്. കുങ്കുമപ്പൊട്ട് ശരിയായ രീതിയിൽ അണിയുന്നതുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യം ബോധ്യമാകൂ.

സിന്ദൂരപ്പൊട്ട് അണിയുന്നത് സൗന്ദര്യത്തിന് മാത്രമല്ലെന്നറിയാമോ. സ്തീകളുടെ ആരോഗ്യത്തിലും ഊർജ്ജത്തിലുമെല്ലാം ഇതിന് മുഖ്യമായ പങ്കുണ്ട്. പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ സ്ത്രീകൾ കുങ്കുമപ്പൊട്ട് ധരിക്കേണ്ടതതിന്റെ പ്രധാന്യത്തെക്കുറിച്ചും, പൊട്ട് ധരിക്കേണ്ട സ്ഥാനത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറയുന്നുണ്ട്.
തൃക്കണ്ണിന്റെ ഭാഗത്താണ് സിന്ദൂരപ്പൊട്ട് വട്ടത്തിൽ തൊടേണ്ടത്. ഈയിടം വളരെ പ്രധാനമാണ്.ഈ സ്ഥാനത്ത് കുങ്കുമപ്പൊട്ട് ധരിന്നതിലൂടെ പ്രകൃതിയുടെ ഊർജം നേരിട്ട് സ്വീകരിക്കാൻ സാധിക്കുമത്രെ. ഇരു പുരികങ്ങൾക്കും ഇടയിലുള്ള ഈ ബിന്ദു ശരീരത്തിന്റെ കേന്ദ്ര സ്ഥാനമായാണ് കണക്കാക്കുന്നത്.
അതു കൊണ്ടു തന്നെ കൃത്രിമ വസ്തുക്കൾ കൊണ്ടുള്ള ചായക്കൂട്ടുകൾ അണിയുന്നത് നല്ലതല്ല.