Home അറിവ് ഏ സി ഉപയോഗിക്കുമ്പോൾ കറന്റ്‌ ബിൽ കൂടാതിരിക്കാനുള്ള വഴികൾ

ഏ സി ഉപയോഗിക്കുമ്പോൾ കറന്റ്‌ ബിൽ കൂടാതിരിക്കാനുള്ള വഴികൾ

വേനല്‍ക്കാലമാണ്. റഫ്രിജറേറ്ററുകള്‍, സീലിങ് ഫാനുകള്‍, എയര്‍ കണ്ടീഷണറുകള്‍, കൂളറുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിക്കുന്ന സമയം.ഇതൊക്കെ കൊണ്ട് വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം എയര്‍കണ്ടീഷണര്‍ ( ഏ സി ) ആണ്. ഏ സി ഉപയോഗം വിവേകപൂര്‍വം അല്ലെങ്കില്‍ കറന്റ്ബി ല്ല് വലിയ രീതിയില്‍ കൂടുക തന്നെ ചെയ്യും.

പഴയ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനിക ഏ സികള്‍ കൂടുതല്‍ ഊര്‍ജക്ഷമത ഉള്ളവയാണ്. എന്നാല്‍ തന്നെയും വൈദ്യുതിയുടെ ഉപയോഗം താരതമ്യേനെ കൂടുതല്‍ തന്നെയാണ് ഇപ്പോഴത്തെ ഏ സികള്‍ക്കും ഉള്ളത്.ഏ സിചുട്ട് പൊള്ളുന്ന ചൂടില്‍ എസി ഉപയോ​ഗിക്കരുത് എന്ന് പറയാനും കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ എസി ഉപയോ​ഗം ബുദ്ധി പൂ‍‍ര്‍വമായിരിക്കണം. എസി ഉപയോ​ഗിക്കുമ്പോൾ തന്നെ വൈദ്യുതി ബില്ലില്‍ വലിയ വ‍‍ര്‍ധനവ് ഉണ്ടാകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഇതിന് സഹായിക്കുന്ന ചില കുറുക്ക് വഴികളുണ്ട്.

ഏ സിയുടെ മികച്ച പ്രവ‍ത്തനം ഉറപ്പ് വരുത്തുമ്പോൾ തന്നെ വലിയ ബില്ല് വരാതിരിക്കാന്‍ ഈ വഴികള്‍ സഹായിക്കുംമുറിയില്‍ വായു സഞ്ചാരം ഉറപ്പ് വരുത്തുകഎസി ഓണ്‍ ചെയ്യുന്നതിന് മുൻപ്നി ങ്ങളുടെ മുറിയില്‍ വായു സഞ്ചാരം ഉറപ്പ് വരുത്തണം. സീലിങ് ഫാന്‍ പ്രവര്‍ത്തിക്കുമ്പോൾ മുറിയുടെ വാതിലുകളും ജനലുകളും തുറക്കുന്നത് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുറിയിലെ താപനിലയും കുറയ്ക്കും. ഇത് കുറഞ്ഞ സമയം കൊണ്ട് തന്നെ റൂം തണുക്കാന്‍ സഹായിക്കുന്നു.

റണ്ണിങ് ടൈം കുറയുന്നതിന് അനുസരിച്ച്‌ വൈദ്യുതി ഉപയോഗവും കുറയുന്നു.അധിക ഉപയോഗം ഒഴിവാക്കാന്‍ ടൈമറുകള്‍ ഉപയോഗിക്കുകഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്കവാറും എല്ലാ എസിയും ഉപയോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ടൈമറുകള്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, അധികമാരും ഇത് ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. എസി ഓഫ് ചെയ്യുന്നതിന് ഒരു നിശ്ചിത സമയം ഷെഡ്യൂള്‍ ചെയ്യാന്‍ ഈ സവിശേഷത നിങ്ങളെ സഹായിക്കും. എസി ഓഫ് ചെയ്യാന്‍ മറക്കുമ്പോഴോ ഉറങ്ങുമ്പോഴോ അധിക ഉപയോഗം വഴി വൈദ്യുതി പാഴാകുന്നത് കുറയ്ക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.ഉപയോഗത്തിലില്ലാത്തപ്പോള്‍ എസി ഓഫ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകറിമോട്ടിലെ ബട്ടണില്‍ അമര്‍ത്തിയാലുടന്‍ എസി തണുക്കാന്‍ തുടങ്ങണമെന്നാണ് നമ്മളില്‍ പലരും ആഗ്രഹിക്കുന്നത്. ഇത് സാധ്യമാക്കാന്‍, പലരും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ മാത്രം എസി ഓഫ് ചെയ്യുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി മാത്രം ഓഫ് ചെയ്യുമ്ബോള്‍ എസി പൂര്‍ണമായും ഓഫ് ആകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് ഐഡില്‍ ലോഡ് രീതിയില്‍ വൈദ്യുതി പാഴാകാന്‍ കാരണവും ആകുന്നു. എസി ഓണ്‍ ചെയ്യുന്ന സമയത്ത് തല്‍ക്ഷണം പ്രവര്‍ത്തനമാരംഭിക്കാന്‍ ആയി കംപ്രസല്‍ ഐഡില്‍ സ്റ്റേറ്റിലേക്ക് മാറുന്നതാണ് ഐഡില്‍ ലോഡ്.

ഏ സി ടെമ്ബറേച്ചര്‍ ഒപ്റ്റിമല്‍ ലെവലില്‍ സജ്ജമാക്കുകടെമ്ബറേച്ചര്‍ സെറ്റിങ്സ് ലോ ലെവലിലേക്ക് സെറ്റ് ചെയ്യുമ്ബോള്‍ ഏ സി കൂടുതല്‍ കൂളിങ് തരുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഇത് തെറ്റാണ്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പ്രകാരം, 24 ഡിഗ്രിയാണ് മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനില. ഏറ്റവും കുറഞ്ഞ താപനിലയിൽ ഏ സി സെറ്റ് ചെയുമ്പോൾ ഉപയോഗിക്കുന്നതിനേക്കാളും വളരെ കുറച്ച്‌ വൈദ്യുതി മാത്രം മതിയാകും ഒപ്ററിമല്‍ ലെവലിലേക്ക് താപനില കൊണ്ട് വരാന്‍. നിങ്ങളുടെ ഏ സി താപനില ഒപ്റ്റിമല്‍ ലെവലില്‍ സജ്ജീകരിക്കുമ്ബോള്‍ കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.

ഏ സിയ്ക്കൊപ്പം മിതമായ വേഗത്തില്‍ സീലിങ് ഫാനും പ്രവര്‍ത്തിപ്പിക്കുകഏ സി പ്രവര്‍ത്തിക്കുമ്പോൾ മിതമായ വേഗത്തില്‍ സീലിങ് ഫാന്‍ ഓണാക്കുന്നത് മുറി പെട്ടെന്ന് തണുപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ഏ സി ഊഷ്മാവ് ഒപ്ടിമൽ ലെവലിൽ സജ്ജീകരിച്ച്‌ കഴിഞ്ഞാല്‍, തണുത്ത വായു മുറിയുടെ എല്ലാ ഭാഗത്തും എത്താന്‍ ഫാന്‍ ഓണ്‍ ചെയ്യുന്നത് സഹായിക്കുന്നു. ഏ സി പ്രവര്‍ത്തിക്കുമ്പോൾ ഉയര്‍ന്ന വേഗതയില്‍ സീലിങ് ഫാനുകള്‍ ഉപയോഗിക്കുന്നത് പ്രതികൂലമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, കാരണം മുറി തണുപ്പിക്കാന്‍ ആവശ്യമായതിലും കൂടുതല്‍ സമയമെടുക്കും.