Home വിദ്യഭ്യാസം കൊറോണക്കാലത്തെ പെണ്‍വിദ്യാഭ്യാസം: അവകാശങ്ങള്‍ നേടാന്‍ മലാലയ്‌ക്കൊപ്പം ഹാരിയും മേഗനും

കൊറോണക്കാലത്തെ പെണ്‍വിദ്യാഭ്യാസം: അവകാശങ്ങള്‍ നേടാന്‍ മലാലയ്‌ക്കൊപ്പം ഹാരിയും മേഗനും

ലോകമെമ്പാടും കൊറോണയെത്തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പൊണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്‌സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും മലാലയുമായി വീഡിയോ ചാറ്റിലൂടെ ഈ വിഷയം സംസാരിച്ചത്.

20 മില്യണ്‍ പെണ്‍കുട്ടികള്‍ കൊറോണക്കാലത്തിന് ശേഷം ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തില്ല എന്നാണ് മലാല ഫണ്ടിന്റെ പഠനം. മേഗന്‍ ഇപ്പോള്‍ ഹാരിയോടൊപ്പം കാലിഫോര്‍ണിയയിലാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ക്യാംപയിനുകളില്‍ സജീവ പങ്കാളിയാണ് മേഗന്‍.