Home ആരോഗ്യം അമ്മയില്‍ നിന്ന് നവജാത ശിശുവിലേക്ക് കോവിഡ് 19 പകരാന്‍ സാധ്യത കുറവ്, പുതിയ പഠനം

അമ്മയില്‍ നിന്ന് നവജാത ശിശുവിലേക്ക് കോവിഡ് 19 പകരാന്‍ സാധ്യത കുറവ്, പുതിയ പഠനം

മ്മമാരില്‍ നിന്ന് നവജാതശിശുക്കളിലേക്ക് കോവിഡ് 19 വൈറസ് പകരാനുള്ള സാധ്യത കുറവാണെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ഈ പഠനം നടത്താനായി കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 24 വരെയുള്ള സമയത്തായിരുന്നു ഇത്. പ്രസവശേഷം സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ പരിചരിച്ചത്. വേണ്ട മുന്‍കരുതലുകള്‍ പാലിച്ച് മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അനുവദിച്ചു.

ഇവിടെ ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരും ആയിരുന്നു. എന്നാല്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനര്‍മാന്‍ പറഞ്ഞു.

മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അമ്മമാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കള്‍ക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഗവേഷണഫലം ജമാ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.