Home നാട്ടുവാർത്ത ‘ഓപ്പറേഷൻ ഫോക്കസു’മായി എം .വി.ഡി; ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ പിടിവീഴും

‘ഓപ്പറേഷൻ ഫോക്കസു’മായി എം .വി.ഡി; ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ പിടിവീഴും

നിയമം അനുവദിക്കാത്ത ശക്തിയേറിയ ലൈറ്റുകൾ രാത്രിയിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് പ്രത്യേകപരിശോധന നടത്തുന്നു.

എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുന്ന രീതിയിൽ ലൈറ്റ് ഉപയോഗിക്കുന്നവർക്കെതിരേ ‘ഓപ്പറേഷൻ ഫോക്കസ്’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

അനധികൃത ലൈറ്റുകളും മറ്റും സ്ഥാപിച്ച് കേരളത്തിൽനിന്ന് ഗോവയ്ക്ക് പോയ ബസ് കത്തിനശിക്കാനിടയായ സംഭവംകൂടി കണക്കിലെടുത്താണ് പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർ എല്ലാ ആർ.ടി.ഒ.മാരോടും നിർദേശിച്ചത്.മോട്ടോർവാഹനവകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും 10 ദിവസം നീളുന്ന പരിശോധന. പിടിയിലാകുന്ന വാഹനങ്ങളിലെ അനധികൃത ലൈറ്റുകളും മറ്റും ഡ്രൈവർമാർതന്നെ ഇളക്കിമാറ്റി പഴയരൂപത്തിൽ ആർ.ടി. ഓഫീസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം രജിസ്ട്രേഷൻ റദ്ദാക്കാനാണ് നിർദേശമുള്ളത്.

നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് പിഴയും ഈടാക്കും.ഹെഡ് ലൈറ്റ് ‘ഡിം’ ചെയ്യാതിരിക്കൽ.തീവ്രപ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം.വിവിധ വർണങ്ങളുള്ള ലൈറ്റുകളുടെ ഉപയോഗം.ലേസർ ലൈറ്റുകൾ പുറത്തേക്കോ മറ്റു വാഹനങ്ങളിലേക്കോ പ്രകാശിപ്പിക്കുക.രാത്രിയിൽ ഹെഡ്ലൈറ്റുൾപ്പെടെയുള്ളവയില്ലാതെ സഞ്ചാരം തുടങ്ങിയവയും പരിശോധനയിൽ ഉൾപ്പെടും.