Home പ്രവാസം ജി.സി.സി രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ കുറയ്ക്കുന്നു.

ജി.സി.സി രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ കുറയ്ക്കുന്നു.

ജി.സി.സി രാജ്യങ്ങൾക്കിടയിൽ റോമിങ് നിരക്കുകൾ കുറയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനേഴ് ശതമാനം കുറവാണ് പുതിയ വര്‍ഷം ഉണ്ടാവുക. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ റോമിങ് നിരക്കുകള്‍
കുറക്കുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ട പ്രവർത്തനങ്ങൾക്കാണിപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഖത്തറിലെ മൊബൈൽ സേവന ദാതാക്കൾ ഇതിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതായി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഒരു മെഗാബൈറ്റ് മൊബൈൽ ഡാറ്റക്ക് പുതിയ നിരക്കുകൾ പ്രകാരം 1.82 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്. 2018 ഏപ്രിൽ ഒന്ന് മുതലുള്ള നിരക്കിനേക്കാൾ 17 ശതമാനം കുറവാണ് പുതിയ ഘട്ടത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.

2016, 2017, 2018 വർഷങ്ങളിൽ ഏപ്രിൽ ഒന്നാം തിയ്യതിയാണ് ഇതിന്റെ മുൻ ഘട്ടങ്ങൾ നടപ്പിലാക്കിയിരുന്നത്. മൊബൈൽ ഡാറ്റ, വോയിസ് കോൾ, എസ്.എം.എസ് സേവനങ്ങൾ എന്നിവയുടെ റോമിംഗ് നിരക്കിൽ വലിയ തോതിലാണ് കുറവ് വന്നിരിക്കുന്നത്.