Home അറിവ് ജനന- മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ല, അറിയിപ്പ്

ജനന- മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ല, അറിയിപ്പ്

നന, മരണ റജിസ്‌ട്രേഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് റജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. 1969ലെ നിയമപ്രകാരമാണ് വ്യക്തികളുടെ ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്‌ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.

ഔദ്യോഗിക രേഖകളില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാല്‍ തന്നെ ആദ്യ 8 അക്കങ്ങള്‍ കറുത്ത മഷി കൊണ്ടു മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.