Home വാണിജ്യം എല്‍പിജി റീഫില്‍ ബുക്കിങ്ങിന് ഏകീകൃത നമ്പര്‍ അവതരിപ്പിച്ച് ഇന്‍ഡെയ്ന്‍

എല്‍പിജി റീഫില്‍ ബുക്കിങ്ങിന് ഏകീകൃത നമ്പര്‍ അവതരിപ്പിച്ച് ഇന്‍ഡെയ്ന്‍

ന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ ‘ഇന്‍ഡെയ്ന്‍’, എല്‍പിജി റീഫില്‍ ബുക്കിങ്ങിനായി ഏകീകൃത നമ്പര്‍ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പര്‍ വഴിയാണ് നവംബര്‍ മുതല്‍ രാജ്യത്തുടനീളമുള്ള ഇന്‍ഡെയ്ന്‍ ഉപഭോക്താക്കള്‍ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്.

നിലവിലെ നമ്പര്‍ 31-ന് നിര്‍ത്തലാക്കും. പുതിയ നമ്പര്‍ എസ്എംഎസ്, ഐവിആര്‍എസ് എന്നിവയിലൂടെ ലഭിക്കും. എല്‍പിജി റീഫില്‍ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് ഇന്‍ഡെയ്ന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സര്‍ക്കിളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇന്‍ഡെയ്ന്‍ റീഫില്‍ ബുക്കിങ് നമ്പര്‍ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇന്‍ഡെയ്ന്‍ എല്‍പിജി ബുക്ക് ചെയ്യാനാകൂ.