Home വാഹനം 22 കിലോമീറ്റര്‍ മൈലേജുമായി ഏറ്റവും വിലകുറഞ്ഞ ടൊയോട്ട പുറത്ത്

22 കിലോമീറ്റര്‍ മൈലേജുമായി ഏറ്റവും വിലകുറഞ്ഞ ടൊയോട്ട പുറത്ത്

മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാന്‍സയുടെ ബുക്കിങ് ആരംഭിച്ചു. അടുത്ത 15 ന് വില പ്രഖ്യാപിക്കുന്ന വാഹനം 11000 രൂപ നല്‍കി ബുക്ക് ചെയ്യാം. മാനുവല്‍, എജിഎസ് ട്രാന്‍സ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്.

നേരത്തെ ബലേനോയുടെ സീറ്റ, ആല്‍ഫ രണ്ടു വേരിയന്റുകളുടെ ബാഡ്ജ് എന്‍ജിനിയേറിങ് മോഡല്‍ മാത്രമായിരുന്നു ഗ്ലാന്‍സയിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ ബലേനോയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്.

പുതിയ ബലേനോയിലെ കെ സീരിസ് എന്‍ജിന്‍ തന്നെയാണ് ഗ്ലാന്‍സയിലും. 1.2 ലീറ്റര്‍ ശേഷിയുള്ള എന്‍ജിന് 66 കിലോവാട്ട് കരുത്തും മികച്ച ഇന്ധനക്ഷമതയുമുണ്ട്. കൂടാതെ ഹായ് ടൊയോട്ട വോയിസ് അസിസ്റ്റന്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, സ്മാര്‍ട്ട് ഫോണിലൂടെ ( ആപ്പിള്‍ & ആന്‍ഡ്രോയിഡ്) നിയന്ത്രിക്കാവുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ ബാഗുകളുമായി എന്നിവയുമുണ്ട്.