Home ആരോഗ്യം കോവിഡ് ഭേദമായാല്‍ സ്ത്രീകളില്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍

കോവിഡ് ഭേദമായാല്‍ സ്ത്രീകളില്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍

കോവിഡിന് ശേഷം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്. കോവിഡ് 19 ഭേദമായവരില്‍ വ്യത്യസ്തമായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം പ്രശ്‌നങ്ങളാകും നേരിടുന്നത്. പല പഠനങ്ങളും പോസ്റ്റ് കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, ആര്‍ത്തവ ക്രമക്കേടുകള്‍, ഫംഗസ് അണുബാധ, മുടികൊഴിച്ചില്‍ എന്നിവ നേരിടാനുള്ള സാധ്യത കൂടുതലാണെങ്കില്‍ കോവിഡിന് ശേഷം പുരുഷന്മാര്‍ക്ക് സാധാരണയായി ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു.

‘ 45 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം പ്രശ്‌നം കൂടുതലുമായി കാണുന്നതെന്ന് 2021-ല്‍ സ്‌പെയിനില്‍ നടത്തിയ മള്‍ട്ടിസെന്‍ട്രിക് പഠനം സൂചിപ്പിക്കുന്നത്. കൂടാതെ, ഉറക്ക അസ്വസ്ഥതകള്‍, ഹൃദയമിടിപ്പ്, ഉത്കണ്ഠ, തലവേദന, ക്ഷീണം, താഴ്ന്ന രക്തസമ്മര്‍ദ്ദം, മുടികൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു…’ – ഫരീദാബാദിലെ ഏഷ്യന്‍ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് വിഭാഗം മേധാവി ഡോ. ചാരു ദത്ത് അറോറ പറയുന്നു.

കോവിഡ് ഭേദമായ സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍, ഡിസ്മനോറിയ പോലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. പല രോഗികളിലും മുടികൊഴിച്ചില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പ്രത്യേകിച്ച് ചെറുപ്രായത്തിലുള്ളവരിലെന്നും അവര്‍ പറഞ്ഞു.

പല വ്യക്തികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ക്ഷീണവും ശ്വാസതടസ്സവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നതായും പരാതി പറഞ്ഞു. രണ്ടാം തരംഗത്തിന് ശേഷം ജനനേന്ദ്രിയ ഫംഗസ് അണുബാധയില്‍ വര്‍ദ്ധനവ് കണ്ടെത്തിയെന്നും ഡോ. അറോറ പറഞ്ഞു.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൊവിഡ് ശേഷമുള്ള ലക്ഷണങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നതെന്നും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൊവിഡ് പോസ്റ്റ് ലക്ഷണങ്ങള്‍ കൂടുതലായി ബാധിക്കുന്നത്. മയോ ക്ലിനിക്കില്‍ നടത്തിയ പഠനമനുസരിച്ച് കോവിഡ് 19 ന് ശേഷമുള്ള ലക്ഷണങ്ങള്‍ – 2 മാസത്തെ അണുബാധയ്ക്ക് ശേഷം വികസിക്കുന്ന ലക്ഷണങ്ങളാണ്. സ്ത്രീകളില്‍ സാധാരണമാണ്, ഇത് വീണ്ടെടുക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരിലും സ്ത്രീകളിലും കൊവിഡ് ഭേദമായതിന് ശേഷം ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ താഴേപ്പറയുന്നവയാണ്.

ക്ഷീണം
പേശി വേദന
കുറഞ്ഞ രക്തസമ്മര്‍ദ്ദം
നെഞ്ച് വേദന
ശ്വാസം മുട്ടല്‍
തലവേദന