Home അറിവ് വേണം ‘നിപ’ക്കെതിരെ ജാഗ്രത.

വേണം ‘നിപ’ക്കെതിരെ ജാഗ്രത.

വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ ജാഗ്രത വേണം. അതിനാൽ സംസ്ഥാനത്ത് നിപ വൈറസിനെതിരായി പ്രത്യേക നിരീക്ഷണം ശക്തമാക്കി.മുന്‍വ‌ര്‍ഷങ്ങളില്‍ ഈ സമയത്ത് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

ശ്രദ്ധിക്കാന്‍ മൂന്നു കാര്യങ്ങള്‍

വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം.

നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്.

വേണം ‘നിപ’ക്കെതിരെ ജാഗ്രത.പഴങ്ങള്‍ കഴുകി ഉപയോഗിക്കണം.

സർക്കാർ നടപടികൾ

നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കും. എല്ലാ ജില്ലകളും നിരീക്ഷണം ഏര്‍പ്പെടുത്തും.വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധ നടപടികള്‍ നടത്തും

2018ല്‍ കോഴിക്കോട്ട് 18പേര്‍ രോഗബാധിതരായതില്‍ 16 പേരും മരിച്ചു. 2019ല്‍ എറണാകുളത്ത് വൈറസ് ബാധിച്ച വിദ്യാര്‍ത്ഥി രക്ഷപ്പെട്ടെങ്കിലും 2021ല്‍ സെപ്തംബറില്‍ കോഴിക്കോട്ട് വീണ്ടുമെത്തിയ നിപ 12കാരന്റെ ജീവനെടുത്തിരുന്നു.